റോഡ്​ ഉപരോധിച്ചു

പിറവം: പാമ്പാക്കുടയിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ അഞ്ചൽപ്പെട്ടിയിൽ . പുതുശ്ശേരിപ്പടിയിൽനിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ പിറവം മൂവാറ്റുപുഴ റോഡും പിറവം തൊടുപുഴ റോഡും ബന്ധിപ്പിക്കുന്ന അഞ്ചൽപ്പെട്ടി കവലയിലാണ് സമരം സംഘടിപ്പിച്ചത്. മാസങ്ങളായി അഞ്ചൽപ്പെട്ടി മുതൽ മൂവാറ്റുപുഴ വരെയുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. നിരവധി സ്കൂളുകളും കോളജുകളുമുള്ള ഇൗ റോഡ് ഏറെ തിരക്കുള്ളതാണ്. നിയോജക മണ്ഡലം പ്രസിഡൻറ് എം.എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് രാജശേഖരൻ തമ്പി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി പി.എസ്. അനിൽകുമാർ, പ്രമോദ്കുമാർ, ജോസ് ജോർജ് എന്നിവർ സംസാരിച്ചു. കളമ്പൂർ തൂക്കുപാലം ഉദ്ഘാടനം ഇന്ന് പിറവം: കളമ്പൂർ തൂക്കുപാലത്തി​െൻറ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി, മോൻസ് ജോസഫ് എം.എൽ.എ എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.