ബസും ലോറിയും കൂട്ടിയിടിച്ച് 25 പേർക്ക്​ പരിക്ക്

പിറവം: പാമ്പാക്കുട എം.ടി.എം കവലക്കും പാപ്പു കവലയ്ക്കുമിടയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 25 പേർക്ക് പരിക്കേറ്റു. രണ്ട് കവലകൾക്കുമിടയിലുള്ള വളവിൽ ഇരു വാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളുടെയും മുൻഭാഗം ഇടിയുടെ ആഘാതത്തിൽ തകർന്നു. പിറവം മൂവാറ്റുപുഴ റോഡിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസും പിറവം ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് ലോഡുമായി പോയ നാഷനൽ പെർമിറ്റ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ രാമമംഗലം പൊലീസും പിറവം അഗ്്നി രക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. ബസ് ഡ്രൈവർ ഓണക്കൂർ മഠത്തുംപടിയിൽ സിജോ ജോർജ് (31) ലോറി ഡ്രൈവർ മൂവാറ്റുപുഴ പായിപ്ര പെണ്ടാനത്ത് ജബ്ബാർ (46)എന്നിവർക്ക് കാലിന് സാരമായ പരിക്കേറ്റു. കാബിനിൽ കുടുങ്ങിയ ഡ്രൈവർമാരെ നാട്ടുകാർ ചേർന്ന് ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇരുവരെയും കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രി, മൂവാറ്റുപുഴ നിർമല ആശുപത്രി, പിറവം ജെ.എം.പി ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു ആതിര റെജി (14)മനയിൽ പുത്തൻപുരയിൽ പാമ്പാക്കുട, അജിത ബാബു(36)ആര്യ ബാബു (18),അനന്തുബാബു(11) മൂവരും പടിഞ്ഞാറെക്കൂറ്റ് തിരുമാറാടി, സുരേന്ദ്രൻ (56) വെട്ടിക്കുന്നേൽ ഓണക്കൂർ, ശശികല പൊന്നപ്പൻ (45) ധന്യ നിവാസ് മേമ്മുറി പാമ്പാക്കുട, മറിയക്കുട്ടി (67)നടുക്കുടിയിൽ പാമ്പാക്കുട, അമ്മിണി തങ്കപ്പൻ (50), ധന്യ തങ്കപ്പൻ മഠത്തിൽക്കുടിയിൽ കൂഴൂർ ഐരാപുരം എന്നിവരാണ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലുള്ളത്. ഓമന (60) മുരിങ്ങോത്തുശ്ശേരിൽ പാഴൂർ പിറവം, സഹോദരി സതീ രാമചന്ദ്രൻ(52), ബിനു വർഗീസ്(29), തണ്ടുമ്പുറത്ത് പിറമാടം, ബിന്ദു(42), വെട്ടിക്കുന്നേൽ അഞ്ചൽപ്പെട്ടി, ബിജു വർഗീസ്(39), പാറത്തലക്കൽ മാറാടി, എമിയ എൽദോ(16) ചേലകത്തിനാൽ ഓണക്കൂർ എന്നിവരാണ് മൂവാറ്റുപുഴ നിർമല ആശുപത്രിയിലുള്ളത്. ജെസി (45) നെടിയമലയിൽ പാലച്ചുവട് പിറവം, ധനഞ്ജയൻ (3) നെടുമറ്റത്തിൽ ഓണക്കൂർ, ഇഷ (9) വെങ്ങിണിക്കാട്ട്കുടിയിൽ, മാലതി(37) പുന്നവേലിൽ പിറവം എന്നിവരാണ് പിറവം ജെ.എം.പി ആശുപത്രിയിലുള്ളത്. കാര്യമായ പരിക്കുകളില്ലാത്ത ഏതാനും പേരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.