അങ്കമാലിയെ കണ്ണീരിലാഴ്​ത്തി പൊള്ളാച്ചി അപകടം

അങ്കമാലി: പൊള്ളാച്ചിയിലെ ദുരന്തം അങ്കമാലിയെ ദുഃഖസാന്ദ്രമാക്കി. ഉൗട്ടിയിൽ വിനോദയാത്രപോയ സുഹൃത്തുക്കളും ബന്ധുക്കളുമായ അഞ്ചു യുവാക്കൾ സഞ്ചരിച്ച കാർ പൊള്ളാച്ചിയിൽ അപകടത്തിൽപെട്ട ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഞായറാഴ്ച രാവിലെ അങ്കമാലിക്കാർ കേട്ടത്. കനാലിൽ മറിഞ്ഞ കാറിലെ നാലുപേരാണ് മരിച്ചത്. അപകടത്തിൽനിന്ന് മൂക്കന്നൂർ സ്വദേശിയായ ആൽഫിൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അങ്കമാലി നിയോജകമണ്ഡലത്തിലെ നാലു പഞ്ചായത്തുകളിലുള്ളവരാണ് മരിച്ച നാലുപേരും. നാലു കുടുംബങ്ങളിലെയും മാതാപിതാക്കളും സഹോദരിമാരും ഏറെ പ്രതീക്ഷ അർപ്പിച്ച ആൺതുണകളുമാണ് നഷ്ടമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.