ഉപഗ്രഹം ഉപയോഗിച്ച്​ മത്സ്യത്തൊഴിലാളികൾക്ക്​ സന്ദേശമെത്തിക്കും ^മുഖ്യമന്ത്രി

ഉപഗ്രഹം ഉപയോഗിച്ച് മത്സ്യത്തൊഴിലാളികൾക്ക് സന്ദേശമെത്തിക്കും -മുഖ്യമന്ത്രി ക്രിസ്ത്യൻ സർവിസ് സൊസൈറ്റി മഹാസംഗമം കൊച്ചി: ദുരന്തങ്ങൾ ബാധിക്കാതിരിക്കാനുള്ള മുൻകരുതലി​െൻറ ഭാഗമായി പുതിയ സംവിധാനങ്ങൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപഗ്രഹം ഉപയോഗിച്ച് മത്സ്യത്തൊഴിലാളികൾക്ക് സന്ദേശമെത്തിക്കാനുള്ള സംവിധാനം െഎ.എസ്.ആർ.ഒയുമായി േചർന്ന് നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതു പ്രകാരം കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളി ഫിഷറീസ് വകുപ്പ് തയാറാക്കുന്ന സംവിധാനത്തിലേക്ക് സന്ദേശം അയക്കണം. അപകട സാഹചര്യങ്ങൾ ഉണ്ടായാൽ സന്ദേശം മത്സ്യത്തൊഴിലാളികളുടെ ഫോണിലേക്ക് കൈമാറും. കൊച്ചിയിൽ ക്രിസ്ത്യൻ സർവിസ് സൊസൈറ്റി ഇൻറർനാഷനലി​െൻറ 20ാം വാർഷികാഘോഷവും നാലാമത് മഹാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ നിന്ദിതർക്കും പീഡിതർക്കുമൊപ്പമാണ്. തീരദേശത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെട്ടിട്ടുണ്ട്. ഒമാൻ ഉൾപ്പെടെ രാജ്യങ്ങളുമായി സഹകരിച്ച് തിരച്ചിൽ തുടരും. നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘത്തെ അയക്കാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. പെട്ടെന്നുതന്നെ 300 കോടി അനുവദിക്കുമെന്നാണ് പ്രതീക്ഷ. ക്രിസ്തുവി​െൻറ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ക്രൈസ്തവ സഭകൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ പാടില്ലാത്തതാണ്. സാമൂഹിക ഉന്നമനത്തിന് പ്രവർത്തിക്കുന്ന ക്രൈസ്തവ സഭകൾ രാജ്യത്തിന് മാതൃകയാണ്. ബി.ജെ.പിക്കാരായ കേന്ദ്ര മന്ത്രിമാർ പലരും ക്രൈസ്തവ മാനേജുമ​െൻറുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയവരാണ്. ചിലർ ആരോപിക്കുന്നതുപോലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതപരിവർത്തനത്തിനുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.എസ്.എസ് െചയർമാൻ പി.എ. ജോസഫ് സ്റ്റാൻലി അധ്യക്ഷത വഹിച്ചു. വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രഭാഷണം നടത്തി. വരാപ്പുഴ ആർച് ബിഷപ് എമരിറ്റസ് ഡോ.ഫ്രാൻസിസ് കല്ലറക്കൽ, കൊച്ചി ബിഷപ് ഡോ.ജോസഫ് കരിയിൽ, കൊല്ലം ബിഷപ് ഡോ.സ്റ്റാൻലി റോമൻ, കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല, മന്ത്രിമാരായ ഡോ. തോമസ് െഎസക്, ജെ. മേഴ്സിക്കുട്ടി അമ്മ, മാത്യൂ ടി. തോമസ്, കെ.വി. തോമസ് എം.പി, മേയർ സൗമിനി ജയിൻ, ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ എന്നിവർ പെങ്കടുത്തു. സി.എസ്.എസ് ജന. സെക്രട്ടറി പി.ടി. ജോസഫ് മാർട്ടിൻ സ്വാഗതവും പി.എ. സേവ്യർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.