ഹരിതസംഗമവും ബയോഗ്യാസ് പ്ലാൻറ്​ വിതരണവും

മാവേലിക്കര: മാവേലിക്കര നഗരസഭ, ഹരിതകേരള മിഷന്‍ എന്നിവയുടെ ആര്‍. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ. മഹേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ല സര്‍വെയിലന്‍സ് ഓഫിസര്‍ ഡോ. ജമുന വര്‍ഗീസ്, ജില്ല മലേറിയ ഓഫിസര്‍ വിമല്‍രാജ് എന്നിവര്‍ ക്ലാസ് നയിച്ചു. നഗരസഭ സെക്രട്ടറി എസ്. ബിജു, കൗണ്‍സിലര്‍മാരായ സജിനി ജോണ്‍, സതി കോമളന്‍, നവീന്‍ മാത്യു ഡേവിഡ്, കെ. ഗോപന്‍, അജന്ത പ്രസാദ്, ഷൈനി തോമസ്, മധുബാല നടരാജന്‍, അംബിക ശിവന്‍, കോശി തുണ്ടുപറമ്പില്‍, കൃഷ്ണകുമാരി, കെ. പത്മാകരന്‍, കെ. ഹേമചന്ദ്രന്‍, എം. രമേശ്കുമാര്‍, ഹരിതകേരള മിഷന്‍ ജില്ല കോഓഡിനേറ്റർ കെ.എസ്. രാജേഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സൻ ഗിരിജ, സോഷ്യോ ഇക്കണോമിക്‌സ് യൂനിറ്റ് ഫൗണ്ടേഷന്‍ ജോയൻറ് ഡയറക്ടര്‍ സജി സെബാസ്റ്റ്യന്‍, എസ്.ഇ.യു.എഫ് കണ്‍സൽട്ടൻറ് സി. രാജീവ് എന്നിവര്‍ സംസാരിച്ചു. സ്കൂൾ ടീച്ചേഴ്‌സ് യൂനിയൻ ജില്ല സേമ്മളനം ചെങ്ങന്നൂർ: ഒാൾ കേരള സ്കൂൾ ടീച്ചേഴ്‌സ് യൂനിയൻ ജില്ല സമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പ്രഫ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ഉണ്ണി ശിവരാജൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ. രവീന്ദ്രൻ, സംസ്ഥാന പ്രസിഡൻറ് ഒ.കെ. ജയകൃഷ്ണൻ, സി.പി.ഐ ജില്ല കമ്മിറ്റി അംഗം ആർ. ഗോപാലകൃഷ്ണപ്പണിക്കർ, കെ.എൻ. ബാലകൃഷ്ണൻ, പി.ജി. രാജപ്പൻ, എം.വി. രവികുമാർ, കിസാൻസഭ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജി. ഹരികുമാർ, മുൻ ജില്ല പ്രസിഡൻറ് പി. രഘുനാഥൻ, ജില്ല സെക്രട്ടറി കെ.സി. സ്നേഹശ്രീ, കൺവീനർ വി.ആർ. ബീന എന്നിവർ സംസാരിച്ചു. 'രവിവര്‍മയെ പിന്തുടരുമ്പോള്‍': ഒന്നാംപാദത്തിന് സമാപനമായി മാവേലിക്കര: രാജാരവിവര്‍മ ഫൈന്‍ ആർട്സ് കോളജില്‍ പെയിൻറിങ് വിഭാഗത്തി​െൻറ നേതൃത്വത്തില്‍ 'രവിവര്‍മയെ പിന്തുടരുമ്പോള്‍' എന്ന പ്രോജക്ടി​െൻറ ഒന്നാംപാദം സമാപിച്ചു. മൂന്നാഴ്ചനീണ്ട ഒന്നാംപാദത്തില്‍ കലാകാരന്മാരായ ടി. രജീഷ്, ടോം ജെ. വട്ടക്കുഴി, വി.ജി. അഭിമന്യു എന്നിവര്‍ വിദ്യാർഥികള്‍ക്ക് ശില്‍പശാല നടത്തി. ഇതോടനുബന്ധിച്ച് വിദ്യാർഥികളും അധ്യാപകരും വരച്ച ചിത്രങ്ങള്‍ രാമവര്‍മരാജ ഗാലറിയിൽ പ്രദര്‍ശിപ്പിച്ചാണ് ഒന്നാംപാദം സമാപിച്ചത്. വി.ജി. അഭിമന്യു ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പ്രഫ. മനോജ് വൈലൂര്‍ അധ്യക്ഷത വഹിച്ചു. പ്രഫ. നാരായണന്‍കുട്ടി, പ്രഫ. ഷിജോ ജേക്കബ്, രഞ്ജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനം 14ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.