ബര്‍ക്കിറ്റ്‌സ് ലിംഫോമ ബാധിച്ച ഓട്ടോ ഡ്രൈവർ സഹായം തേടുന്നു

പൂച്ചാക്കല്‍: ബര്‍ക്കിറ്റ്‌സ് ലിംഫോമ എന്ന രോഗം ബാധിച്ച ഓട്ടോറിക്ഷ ഡ്രൈവർ സഹായം തേടുന്നു. പാണാവള്ളി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ഗീതാനന്ദപുരം ഭാഗം മാതനാടിവെളി വീട്ടില്‍ 31കാരനായ വിമല്‍കുമാറിനാണ് ഈ മാരകരോഗം പിടിപ്പെട്ടത്. അസ്ഥികള്‍ക്കുള്ളിൽ കുരുക്കളാണ്. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സ​െൻററിലാണ് ചികിത്സ. എട്ടുതവണ കീമോതെറപ്പി കഴിഞ്ഞു. തുടക്കത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ. 11 മാസമായി ചികിത്സ ആരംഭിച്ചിട്ട്. വിമല്‍കുമാറിന് ഭാര്യയും നാല് കൊച്ചുകുട്ടികളുമാണ്. ഓട്ടോ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന വിമല്‍കുമാറിന് രോഗം ബാധിച്ചതോടെ കുടുംബജീവിതം മുന്നോട്ടുനയിക്കാൻ സാധിക്കുന്നില്ല. ആകെ മൂന്ന് സ​െൻറ് സ്ഥലത്ത് കുടിലിലാണ് താമസം. കിടപ്പാടം പണയപ്പെടുത്തിയിരിക്കുകയാണ്. നാട്ടുകാരുടെ സഹായത്താലാണ് ഉപജീവനം. വിമൽകുമാറി​െൻറ ചികിത്സ സഹായത്തിനായി വാർഡ് അംഗവും നാട്ടുകാരും ചേര്‍ന്ന് സഹായസമിതി രൂപവത്കരിച്ചു. ചികിത്സക്ക് അഞ്ച് ലക്ഷത്തോളം രൂപ ആവശ്യമാണ്. ചികിത്സ സഹായത്തിനായി അംഗം ഷീബ സന്ദ​െൻറയും വിമൽകുമാറി​െൻറയും പേരിൽ ഫെഡറൽ ബാങ്ക് പൂച്ചാക്കൽ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 10510100241245. െഎ.എഫ്.എസ് കോഡ്: FDRL0001051. ഫോണ്‍: 72933 55850, 81295 47482.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.