ഏരിയ സമ്മേളനം തുടങ്ങി

മൂവാറ്റുപുഴ: സി.പി.എം . സംസ്ഥാന കമ്മിറ്റി അംഗം സി.എൻ. മോഹനൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.എസ്. മൈതീൻ പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പ്രതിനിധികൾ പുഷ്പാർച്ചന നടത്തി. സി.കെ. സോമൻ രക്തസാക്ഷി പ്രമേയവും യു.ആർ. ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി എം.ആർ. പ്രഭാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി പി. രാജീവ്, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ പി.എം. ഇസ്മായിൽ, പി.ആർ. മുരളീധരൻ, എം.സി. സുരേന്ദ്രൻ, ജോൺ ഫെർണാണ്ടസ് എം.എൽ.എ എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം കൺവീനർ പി.എ. രാജു സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം ഞായറാഴ്ച തുടരും. തിങ്കളാഴ്ച വൈകീട്ട് 4.30ന് മേക്കടമ്പ് പഞ്ചായത്ത്പടിയിൽനിന്ന് തുടങ്ങുന്ന ബഹുജനറാലിയും ചുവപ്പുസേന പരേഡും വാളകത്ത് സമാപിക്കും. തുടർന്ന് കെ.കെ. പാച്ചു ആശാൻ നഗറിൽ ചേരുന്ന പൊതുസമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് ടി.ജി. ശശി നഗറിൽ നടക്കുന്ന ചരിത്ര ചിത്ര പ്രദർശനം ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. പ്രദർശനം തിങ്കളാഴ്ച വരെ ഉണ്ടാകും. ഗോപി കോട്ടമുറിക്കൽ, ടി.എൻ. മോഹനൻ, ആർ. സുകുമാരൻ, വി.കെ. ഉമ്മർ, ലീല ബാബു എന്നിവരാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.