പ്രക്ഷോഭം ആരംഭിക്കും

കൂത്താട്ടുകുളം: ഗവ. ആശുപത്രിയുടെ േശാച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. 24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവർത്തിക്കുക, മാതൃ-ശിശു വിഭാഗത്തിൽ ഡോക്ടറെ നിയമിക്കുക, ലാബ് ആധുനീകരിച്ച് രോഗികൾക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായാണ് പ്രക്ഷോഭം. രോഗികളെ കിടത്തിച്ചികിത്സിക്കുന്ന കെട്ടിടത്തിന് ഫണ്ട് നൽകാമെന്ന് മന്ത്രി കെ.കെ. ഷൈലജ നൽകിയ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ലെന്നും യോഗം ആരോപിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. എൻ.കെ. മാത്യു അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് പി.സി. ജോസ്, ജിജോ ടി. ബേബി, ജോമി മാത്യു, കെ.സി. ഷാജി, എബി എബ്രഹാം, സിജു ഏലിയാസ്, ജിൽസ് പൈറ്റക്കുളം, പി.ആർ. സന്ദീപ്, ജിനേഷ് വൻനിലം, അമൽ സജീവൻ, എ.ജെ. കാർത്തിക് എന്നിവർ സംസാരിച്ചു. പാറമടയിൽനിന്ന് മലിനജലം ഒഴുക്കുന്നു കൂത്താട്ടുകുളം: ആയിരക്കണക്കിന് ജനങ്ങളുടെ ആശ്രയമായ മണ്ണത്തൂർ വലിയ തോട്ടിലേക്ക് പാറമടകളിൽനിന്നുള്ള മലിനജലം ഒഴുക്കുന്നു. ക്രഷറുകളിൽനിന്ന് പാറമണൽ കഴുകി വരുന്ന അഴുക്കുവെള്ളമാണ് പുലർച്ചയിൽ തോട്ടിലേക്ക് ഒഴുക്കിവിടുന്നത്. തവിട്ടുനിറത്തിൽ വെള്ളം കലങ്ങിയാണ് വരുന്നത്. ആറൂ ടോപ്പിലുള്ളതും ചാന്ത്യ കവലയിെലയും പാറമടകളിൽനിന്നാണ് വെള്ളം തോട്ടിലേക്ക് നേരിട്ട് തുറന്നുവിടുന്നത്. കുറേ ദിവസങ്ങളിലായി രാവിലെ വെള്ളം കലങ്ങിവരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പാറമടകളിൽനിന്ന് വെള്ളം തുറന്നുവിടുന്നത് ശ്രദ്ധ‍യിൽപെട്ടത്. വെള്ളത്തിന് നിറവ്യത്യാസം കൂടാതെ രാസവസ്തുക്കളുടെ രൂക്ഷഗന്ധവുമുണ്ട്. കൃഷി ആവശ്യങ്ങൾക്കുപോലും വെള്ളം ഉപയോഗിക്കാൻ സാധിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളത്തിൽ ഇറങ്ങി കുളിച്ചവർക്ക് ദേഹത്ത് ചൊറിച്ചിലടക്കമുള്ള അസ്വസ്ഥതകൾ ഉണ്ടായി. ആറൂ മുതൽ മണ്ണത്തൂർ വരെയുള്ള ഭാഗത്തെ തോട് കലങ്ങിമറിഞ്ഞാണ് വരുന്നത്. പാറമണലും പാറപ്പൊടികളും മെറ്റലും കഴുകിവരുന്ന വെള്ളം വിഷാംശം കലർന്നതാണ്. വെള്ളത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയിട്ടുമുണ്ട്. കൃഷിക്കും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും തോട്ടിലെ വെള്ളം ഉപയോഗിക്കുന്നവർ ദുരിതത്തിലായിരിക്കുകയാണ്. തിരുമാറാടി പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നാണ് മണ്ണത്തൂർ വലിയതോട്. മുമ്പ് മണ്ണത്തൂർ പൂച്ചാലി തോട്ടിലേക്കും പാറമടയിൽനിന്നുള്ള മലിനജലം ഒഴുക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.