സോപ്പുപൊടി യൂനിറ്റ് കമ്പനി കത്തിനശിച്ചു

ചോറ്റാനിക്കര: തിരുവാങ്കുളം വെണ്ണിക്കുളം മറ്റക്കുഴി എക്സൽ കെമിക്കൽസ് ആൻഡ് പെർഫ്യൂമ്സ് . 300 അടി വരുന്ന ഷെഡിൽ സൂക്ഷിച്ചിരുന്ന കെമിക്കൽസ്, പൊടികൾ, കളർ, ഫാക്ടംഫോസ് തുടങ്ങിയവ നശിച്ചു. ശനിയാഴ്ച രാവിലെ പത്തോടെ പുക ഉയരുന്നതുകണ്ട് നാട്ടുകാർ ചോറ്റാനിക്കര പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പിറവം ഫയർ സ്‌റ്റേഷൻ ഓഫിസർ പി.ആർ. ബാലൻ, തൃപ്പൂണിത്തുറ ഫയർ സ്‌റ്റേഷൻ ഓഫിസർ കെ. ഷാജി എന്നിവരുടെ നേതൃത്വത്തിൽ മുളന്തുരുത്തി, പട്ടിമറ്റം എന്നിവിടങ്ങളിലെ അഞ്ച് ഫയർഫോഴ്സ് യൂനിറ്റുകൾ രണ്ടുമണിക്കൂർ പ്രയത്നിച്ചാണ് തീയണച്ചത്. കമ്പനി ഉടമ കോക്കാപ്പിള്ളി കാരികുന്നത്ത് വീട്ടിൽ ബിനു കെ. പുന്നൂസ് സംഭവ സമയം സ്ഥലത്തുണ്ടായിരുന്നില്ല. ആറ് മലയാളികൾ ഉൾപ്പെടെ 16 തൊഴിലാളികൾ ഉണ്ടെങ്കിലും അപകടസമയം രണ്ടുപേർ മാത്രമാണുണ്ടായിരുന്നത്. ഇവർക്ക് പരിക്കുകളൊന്നുമില്ല. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഉടമ എത്തിയശേഷമേ നഷ്്ടം കണക്കാക്കാൻ കഴിയൂ എന്ന് ഫയർ ഓഫിസർ അറിയിച്ചു. ചോറ്റാനിക്കര പൊലീസ് സ്‌റ്റേഷൻ എസ്.ഐ എ. അനീഷി​െൻറ നേതൃത്വത്തിൽ പൊലീസ് എത്തി നടപടി സ്വീകരിച്ചു. ജില്ല ഫയർ ഓഫിസർ സിദ്ധകുമാറും സ്ഥലത്ത് എത്തിയിരുന്നു. സ്വാഗതസംഘം ഓഫിസ് തുറന്നു തൃപ്പൂണിത്തുറ: സി.പി.ഐ ജില്ല സമ്മേളനം സ്വാഗതസംഘം ഓഫിസ് തുറന്നു. ഗേൾസ് ഹൈസ്കൂളിനുസമീപം പ്രവർത്തനം ആരംഭിച്ച ഓഫിസ് സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. അസി. സെക്രട്ടറി കെ.എൻ. സുഗതൻ അധ്യക്ഷത വഹിച്ചു. ടി.സി. സൻജിത്ത്, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.എൻ. ഗോപി, മല്ലിക സ്റ്റാലിൻ, പി. നവകുമാർ, കുമ്പളം രാജപ്പൻ, എൻ.എൻ. സോമരാജൻ, ടി. രഘുവരൻ എന്നിവർ സംസാരിച്ചു. ഫെബ്രുവരി ഒന്നുമുതൽ നാലുവരെ തൃപ്പൂണിത്തുറയിലാണ് ജില്ല സമ്മേളനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.