ഇതര സംസ്ഥാന ദമ്പതികളെ ബൈക്കിടിച്ചു; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

കളമശ്ശേരി: സൈക്കിളിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കേവ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ചു. ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ. കളമശ്ശേരി നഗരസഭ ഡമ്പിങ് യാർഡിലെ അജൈവ മാലിന്യം വേർതിരിക്കുന്ന സംഘത്തിലെ കരാർ ജീവനക്കാരനായ ഡൽഹി നരല്ല സ്വദേശി യൂസുഫ് (55 ) ആണ് മരിച്ചത്. ഭാര്യ ഹുസ്നാലാബീഗത്തെ (50) പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴോടെ ഡമ്പിങ്ങ് യാർഡിന് മുന്നിലെ ദേശീയപാതയിലായിരുന്നു അപകടം. യാർഡിൽനിന്ന് പണി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ആലുവ ഭാഗത്തുനിന്ന് വരുകയായിരുന്ന ബൈക്ക് ദമ്പതികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈസൂപ്പ് സംഭവസ്ഥലത്ത് മരിച്ചതായി െപാലീസ് അറിയിച്ചു. ഹുസ്നാലാബീഗത്തെ കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ കളമശ്ശേരി എച്ച്.എം.ടി കോളനി സ്വദേശി നിപിൻ പോളിനെ (20) പരിക്കുകളോടെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈസൂപ്പി​െൻറ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. നാല് മക്കളാണ് ദമ്പതികൾക്കുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.