കന്യാകുമാരിയിൽ കണ്ടെത്താനുള്ളത്​ 713 പേരെ

നാഗർകോവിൽ: ഓഖി ചുഴലിക്കാറ്റ് കാരണം കന്യാകുമാരി ജില്ലയിൽ കടലിൽപോയി മടങ്ങിവരാത്ത മത്സ്യത്തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ചുള്ള അവ്യക്തത നിലനിൽക്കുന്നു. അതേസമയം, അധികൃതർ നടത്തിയ സർവേയിൽ 66 ബോട്ടുകളും 713 മത്സ്യെത്താഴിലാളികളെയുമാണ് കണ്ടെത്തേണ്ടത് എന്നറിയുന്നു. കേരളം, കർണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ കഴിയുന്ന 2478 പേരെ തിരികെ തമിഴ്നാട്ടിൽ എത്തിക്കുന്നതിനും അവർക്ക് സൗജന്യ ഇന്ധനം സർക്കാർ സഹായമായ 2000 രൂപ എന്നിവ നൽകുന്നതിനായി ഉദ്യോഗസ്ഥന്മാരെ അതത് സ്ഥലങ്ങളിൽ അയച്ചു കഴിഞ്ഞതായി സർക്കാർ നിയമിച്ച സ്പെഷൽ ഓഫിസർമാരായ ഗഗൻസിങ് ബേഡി, ടി.കെ. രാമചന്ദ്രൻ, രാജേന്ദ്രകുമാർ, ജ്യോതി നിർമല, ദണ്ഡപാണി കലക്ടർ സജ്ജൻസിങ് ആർ.ചവാൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.