സാമ്പത്തികസംവരണം ഭരണഘടനാലംഘനം ^സജീന്ദ്രൻ എം.എൽ.എ

സാമ്പത്തികസംവരണം ഭരണഘടനാലംഘനം -സജീന്ദ്രൻ എം.എൽ.എ മൂവാറ്റുപുഴ: അംബേദ്കർ വിഭാവനംചെയ്ത ഭരണഘടനപ്രകാരമുള്ള സംവരണം പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് ഉറപ്പുവരുത്തേണ്ട സർക്കാറുകൾ സാമ്പത്തികസംവരണം ഏർപ്പെടുത്താനുള്ള നീക്കം ദലിതർക്ക് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് വി.പി. സജീന്ദ്രൻ എം.എൽ.എ പറഞ്ഞു. മൂവാറ്റുപുഴ പട്ടികജാതി-വർഗ ഏകോപനസമിതികളുടെ നേതൃത്വത്തിൽ നടന്ന ഡോ. ബി.ആർ. അംബേദ്കറുടെ 61-ാമത് ചരമവാർഷിക ദിനാചരണ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി രാഷ്ട്രീയത്തിനതീതമായി സാമുദായിക സംഘടനകളുടെ ഏകോപനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ പട്ടികജാതി-വർഗ ഏകോപനസമിതി ചെയർമാൻ പായിപ്ര കൃഷ്ൺ അധ്യക്ഷത വഹിച്ചു. വെള്ളൂർക്കുന്നം ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ രാവിലെ അംബേദ്കർ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സമ്മേളനത്തിൽ ഏകോപനസമിതി കൺവീനർ ആർ. രാമൻ, ദലിത്ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.സി. രാജൻ, കെ.എ. ശശി, വി.ആർ. ശാലിനി, പി.എ. മോഹനൻ, എ.പി. കുഞ്ഞു മാസ്റ്റർ, മണി കൂരിക്കാവ്, വി.വി. ചോതി, സന്ധ്യ സുനിൽ, സി.എ. ബാബു, കെ.കെ. കുമാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.