കെ.എച്ച്.എസ്​.ടി.യു സംസ്ഥാന സമ്മേളനം കോഴിക്കോട്

മൂവാറ്റുപുഴ: കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന സമ്മേളനം 2018 മാർച്ച് 1, 2, 3 തീയതികളിൽ കോഴിക്കോട് ടാഗോർ ഹാളിൽ നടക്കും. സ്വാതന്ത്ര്യം, സർഗാത്മകത, വിദ്യാഭ്യാസം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സമ്മേളനപരിപാടികൾ തയാറാക്കുക. 15നകം സംസ്ഥാന സമ്മേളന ലോഗോ തയാറാക്കിനൽകാം. പ്രമേയത്തെ ആധാരമാക്കി തയാറാക്കുന്ന ലോഗോകൾ santhoshpolitisc@gmail.com ലേക്ക് അയക്കണമെന്ന് ജനറൽ സെക്രട്ടറി എസ്. സന്തോഷ് അറിയിച്ചു. ഫോൺ: 9447840371. ഹയർസെക്കൻഡറിയിൽ സ്ഥലംമാറ്റം നടന്നില്ല; നിരാശയിൽ അധ്യാപകർ മൂവാറ്റുപുഴ: ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പിലെ അധ്യാപകരുടെ സ്ഥലംമാറ്റം നടക്കാത്തതിൽ കേരള ഹയർസെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന പ്രവർത്തകസമിതി പ്രതിഷേധം രേഖപ്പെടുത്തി. സ്ഥലംമാറ്റത്തിനായി സർക്കാർ മാനദണ്ഡങ്ങൾ പുതുക്കിനിശ്ചയിച്ച് അപേക്ഷ ക്ഷണിച്ച് രണ്ടുതവണ കരട് സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ചു. എന്നാൽ, നാളിതുവരെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കാൻ കഴിഞ്ഞില്ല. കേരള അഡ്മിനിസ്േട്രറ്റിവ് ൈട്രബ്യൂണലിൽ നൽകിയ പരാതികളാണ് സ്ഥലംമാറ്റം വൈകാൻ കാരണമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസവകുപ്പ് പറയുന്നത്. എന്നാൽ, വിദ്യാഭ്യാസവകുപ്പ് സ്ഥലംമാറ്റകാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാത്തതും ൈട്രബ്യൂണൽ സർക്കാർ നിലപാട് ശക്തമായി വാദിക്കാത്തതുമാണ് സ്ഥലംമാറ്റം വൈകാൻ കാരണമെന്ന് സംഘടന ആരോപിക്കുന്നു. ഈ അധ്യയനവർഷം സ്ഥലംമാറ്റം നടക്കാത്തത് ദൂരയിടങ്ങളിൽ ജോലിചെയ്യുന്ന നിരവധി അധ്യാപകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. മുൻ സർക്കാർ ഓൺലൈൻവഴി സ്ഥലംമാറ്റം നടത്തുന്നതിന് നടപടി പൂർത്തീകരിച്ച് ഒരുതവണ സ്ഥലംമാറ്റം നടത്തിയിരുന്നു. സ്ഥലംമാറ്റ കാര്യത്തിൽ വ്യക്തതവരുത്താൻ അടിയന്തരമായി അധ്യാപക സംഘടനായോഗം വിളിച്ചുചേർക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 2014 മുതൽ ജോലിചെയ്യുന്ന അധ്യാപകർക്ക് ശമ്പളം നൽകാത്തതിലും ക്ലർക്ക്, പ്യൂൺ തസ്തിക അനുവദിക്കാത്തതിലും ജൂനിയർ അധ്യാപകരെ സീനിയറായി പ്രമോട്ട് ചെയ്യാത്തതിലും പ്രിൻസിപ്പൽമാരുടെ ജോലിഭാരം കുറക്കാത്തതിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡൻറ് നിസാർ ചേലേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എസ്. സന്തോഷ്, കെ.ടി. അബ്‌ദുല്ലത്തീഫ്, ഒ. ഷൗക്കത്തലി, സി.ടി.പി. ഉണ്ണിമൊയ്തീൻ, വി. സജിത്ത്, യു. സാബു, വി. ഷമീല ടീച്ചർ, കെ. സജിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.