സി.പി.​െഎയെ പ്രതിഷേധമറിയിക്കാൻ സി.പി.എമ്മി​െൻറ കറ​ുപ്പുവേഷം

ചേർത്തല: തദ്ദേശസ്ഥാപനങ്ങളിെല സ്ഥാനങ്ങളെ സംബന്ധിച്ച് ചേർത്തല താലൂക്കിൽ പലയിടത്തും നിലനിൽക്കുന്ന സി.പി.എം-സി.പി.െഎ ഭിന്നതയുടെ പ്രതിഷേധം പുതിയരൂപത്തിൽ. തണ്ണീർമുക്കത്താണ് സി.പി.എം അംഗങ്ങൾ പുതിയമുറ പരീക്ഷിച്ചത്. തണ്ണീർമുക്കം പഞ്ചായത്തിൽ ധാരണപ്രകാരം രാജിവെക്കാത്ത സി.പി.െഎയുടെ പ്രസിഡൻറിനെ ബുധനാഴ്ച പ്രതിേഷധമറിയിച്ചത് വസ്ത്രത്തിൽ കറുപ്പിനെ ഭാഗമാക്കിയാണ്. പഞ്ചായത്ത് കമ്മിറ്റിയിൽ പെങ്കടുക്കാൻ സി.പി.എം അംഗങ്ങൾ ധരിച്ചിരുന്ന വസ്ത്രത്തി​െൻറ ഒരുഭാഗത്ത് കറുപ്പുനിറവും ഉൾെപ്പടുത്തിയിരുന്നു. ഇൗ യാദൃച്ഛികത കണ്ട് സി.പി.െഎക്കാരും പ്രതിപക്ഷവും അമ്പരന്നു. കമ്മിറ്റിയുടെ 18 അജണ്ടകളിൽ വികസനകാര്യത്തിൽമാത്രം പങ്കെടുത്ത സി.പി.എം അംഗങ്ങൾ മറ്റുള്ളതിൽ മൗനംപാലിച്ചു. കഴിഞ്ഞദിവസമുണ്ടായ ധാരണപ്രകാരം മണ്ണഞ്ചേരിയിൽ സി.പി.ഐക്ക് ഒരു സ്ഥിരംസമിതി അധ്യക്ഷനെ നൽകാമെന്ന് തീരുമാനിച്ചിരുന്നു. അതോടൊപ്പം സി.പി.െഎയുടെ പ്രസിഡൻറുമാർ രാജിവെക്കാനും തീരുമാനമെടുത്തിരുന്നു. ഇത് പാലിക്കാത്തതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്. സി.പി.എമ്മിന് പഞ്ചായത്തിൽ ആകെ 10 അംഗങ്ങളാണുള്ളതെങ്കിലും ബുധനാഴ്ച ഒമ്പതുപേരാണ് ഹാജരായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.