ആലപ്പുഴ ജില്ല സ്​കൂൾ കലോത്സവം

നാടോടിനൃത്ത വേദിയിൽ 'കാലുവാരി' ടാർപോളിൻ കണിച്ചുകുളങ്ങര: നാടോടിനൃത്ത വേദിയിലെ ടാർപോളിനിൽ കാൽവഴുതി മത്സരാർഥികൾ വീണത് പ്രതിഷേധത്തിന് ഇടയാക്കി. അഞ്ചോളം കുട്ടികൾക്കാണ് വീണ് പരിക്കേറ്റത്. ഇതുകാരണം മത്സരത്തിൽ താളപ്പിഴ സംഭവിക്കുകയും കുട്ടികളെ ഗ്രേഡിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. തങ്ങളുടേതല്ലാത്ത കാരണത്താൽ സംഭവിച്ചതിന് പരിഹാരം കാണണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും രക്ഷാകർത്താക്കൾ പരാതിപ്പെട്ടു. വേദികളിൽ ഇന്ന് വേദി ഒന്ന് കണിച്ചുകുളങ്ങര ക്ഷേത്രം മുൻഭാഗം: മോഹിനിയാട്ടം പെൺ (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) വേദി രണ്ട് കണിച്ചുകുളങ്ങര ക്ഷേത്രം തെക്കുഭാഗം: അറബനമുട്ട് (എച്ച്.എസ്, എച്ച്.എസ്.എസ്), ദഫ്മുട്ട് (എച്ച്.എസ്, എച്ച്.എസ്.എസ്) വേദി മൂന്ന് കണിച്ചുകുളങ്ങര ഗേൾസ് സ്കൂൾ ഓഡിറ്റോറിയം: സംഘനൃത്തം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) വേദി നാല് വി.എച്ച്.എസ്.എസ് ഗ്രൗണ്ട്: നാടകം (എച്ച്.എസ്), മൂകാഭിനയം (എച്ച്.എസ്.എസ്) വേദി അഞ്ച് വി.എച്ച്.എസ്.ഇ ബ്ലോക്ക്: കഥാപ്രസംഗം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) വേദി ആറ് വി.എച്ച്.എസ്.എസ് തെക്കേ ഹാൾ: അറബി കലോത്സവം. ഖുർആൻ പാരായണം (യു.പി, എച്ച്.എസ്), കഥാകഥനം, ഗദ്യവായന, പദപ്പയറ്റ് (യു.പി), പ്രസംഗം (യു.പി, എച്ച്.എസ്) വേദി ഏഴ് വി.എച്ച്.എസ്.ഇ ഹാൾ: പ്രസംഗം ഇംഗ്ലീഷ് (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്), പദ്യംചൊല്ലൽ ഇംഗ്ലീഷ് (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) വേദി എട്ട് പെരുന്നേർമംഗലം ഗവ. എൽ.പി.എസ്: സംസ്കൃതോത്സവം. ഗാനാലാപനം (യു.പി, എച്ച്.എസ്), അഷ്ടപദി (എച്ച്.എസ്), സംഘഗാനം (യു.പി, എച്ച്.എസ്), വന്ദേമാതരം (യു.പി, എച്ച്.എസ്) വേദി ഒമ്പത് കണിച്ചുകുളങ്ങര ക്ഷേത്രം വടക്കുഭാഗം: ലളിതഗാനം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) വേദി പത്ത് ഗുരുപൂജ ഹാൾ: ദേശഭക്തിഗാനം (യു.പി, എച്ച്.എസ്.എസ്, സംഘഗാനം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.