കെ.വി. ക്ഷമ പുരസ്‌കാരം പി.കെ. മേദിനിക്ക്​

ചേര്‍ത്തല: ചേര്‍ത്തല ആര്‍ട്ടിസ്റ്റ് എന്‍. ഗോപാലകൃഷ്ണന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കെ.വി. ക്ഷമ സ്മൃതി പുരസ്‌കാരത്തിന് വിപ്ലവഗായികയും നാടകനടിയുമായ പി.കെ. മേദിനി അര്‍ഹയായി. സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പ്രശസ്തിപത്രവും ഫലകവും 5000 രൂപയും അടങ്ങുന്ന അവാര്‍ഡ്. പ്രഫ. ആര്‍. ചന്ദ്രശേഖരന്‍, പ്രഫ. വയലാര്‍ നാരായണന്‍, പ്രഫ. കെ.എന്‍.എസ്. വര്‍മ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ചേര്‍ത്തല കാളികുളത്തിന് സമീപത്തെ പഞ്ചവടിയില്‍ 17ന് വൈകീട്ട് മൂന്നിന് നടത്തുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.