ഇതരസംസ്ഥാന പാക്കറ്റ് പാലുകളിൽ രാസവസ്തുക്കളും ഡിറ്റർജൻറും

ആലപ്പുഴ: ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന പാക്കറ്റ് പാലിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ചേർക്കുന്നതായി ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി. അർബുദം, ഹൃദ്രോഗം കരൾ, വൃക്കരോഗങ്ങൾ എന്നിവക്ക് കാരണമാകുന്ന രാസവസ്തുക്കൾ ഇത്തരം പാലിൽ ഉണ്ടെന്ന് ആദ്യഘട്ട സാമ്പിൾ പരിശോധനയിൽ വെളിവായി. ജില്ലയിലെ കവർപാലി​െൻറ ഗുണമേന്മയെക്കുറിച്ച് പരാതികൾ ഏറിയതോടെയാണ് ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന തുടങ്ങിയത്. വിവിധ സ്ഥലങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചുതുടങ്ങിയതായും തിരുവനന്തപുരത്തെ ലാബിൽ പരിശോധനക്ക് ഉടൻ അയക്കുമെന്നും ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു. കഴിഞ്ഞദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ വിപണിയിലുള്ള അഞ്ചു ബ്രാൻഡുകളുടെ സാമ്പിൾ അയച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ പരിശോധനഫലം ലഭിക്കും. വിപണിയിൽ ലഭ്യമായ എല്ലാ ബ്രാൻഡ് കവർപാലുകളും ശേഖരിക്കും. ഡിറ്റർജൻറുകളും വൈറ്റ് പെയിൻറ് അടക്കം മാരകവിഷാംശങ്ങളടക്കിയ വസ്തുക്കളും പാലിൽ ചേർക്കുന്നതായി ലാബ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കാസ്റ്റിക്‌ സോഡ, പഞ്ചസാര, യൂറിയ, പശ, സോഡിയം കാർബണേറ്റ്‌, ഫോർമാലിന്‍, അമോണിയം സൾഫേറ്റ്‌ എന്നിവ ചില ബ്രാൻഡ് പാലിൽ ചേർക്കുന്നതായാണ് കണ്ടെത്തൽ. കൃത്രിമപാലിലെ യൂറിയയുടെ അളവ്‌ വൃക്കകളെ ബാധിക്കുകയും രക്തസമ്മർദം ഉയരുന്നത് ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യും. ഫോർമാലി‍​െൻറ സാന്നിധ്യം കരളിനെയും കാസ്റ്റിക്‌ സോഡ കുടലുകളെയും ബാധിക്കുന്നു. മായംചേർക്കൽ കണ്ടെത്താനുള്ള ലാബ് അതിർത്തി ചെക്ക്പോസ്റ്റുകളിൽ താൽക്കാലികമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. സ്നേഹിത ജ​െൻറർ ഹെൽപ് ഡെസ്ക് ഒമ്പതുമുതൽ ആലപ്പുഴ: അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി ആലപ്പുഴയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താൽക്കാലിക അഭയകേന്ദ്രം കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുങ്ങുന്നു. സ്നേഹിത ജ​െൻറർ ഹെൽപ് െഡസ്ക് എന്നപേരിൽ ആലപ്പുഴ ട്രാഫിക് പൊലീസ് സ്റ്റേഷന് എതിർവശത്താണ് കേന്ദ്രം. പ്രവർത്തന ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് ലജനത്തുൽ മുഹമ്മദീയ സ്കൂൾ അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി ജി. സുധാകരൻ നിർവഹിക്കുമെന്ന് കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ സുജ ഈപ്പൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ സ്നേഹിതയുടെ ലഘുലേഖ പ്രകാശനം ചെയ്യും. കൗൺസലിങ്, സൗജന്യ നിയമസഹായം, യാത്രയിൽ ഒറ്റപ്പെട്ടുപോയവർക്ക് താൽക്കാലിക അഭയം, അതിജീവനത്തിനും ഉപജീവനത്തിനുമുള്ള മാർഗം കണ്ടെത്തി സഹായിക്കൽ, 24 മണിക്കൂറും ടെലികൗൺസലിങ് എന്നീ സേവനങ്ങളാണ് സ്നേഹിത നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.