സൈബര്‍ സുരക്ഷാബോധവത്കരണത്തിന്​ മുതുകാടി​െൻറ ഇല്യൂഷന്‍

കൊച്ചി: മൊബൈൽ ഫോൺ പൊതിഞ്ഞ കവറിനു മുകളിലേക്ക് മജീഷ്യൻ ഗോപിനാഥ് മുതുകാട് ഭാരമേറിയ വസ്തു ഇട്ടപ്പോൾ എല്ലാവരും ഒരുനിമിഷം അമ്പരന്നു. ഫോൺ തകർന്നെന്ന് ഉറപ്പിച്ചവരുടെ മുന്നിലേക്ക് ആദ്യമേ പൂട്ടി താക്കോൽ പൊലീസുകാരെ ഏൽപിച്ച പെട്ടിയിൽനിന്ന് അതേ മൊബൈൽ ഫോൺ കേടുപാടൊന്നും കൂടാതെ മജീഷ്യൻ പുറത്തെടുത്തു. കേരള െപാലീസിെൻ സൈബര്‍ സുരക്ഷാബോധവത്കരണ പരിപാടിയായ കിഡ്‌സ് ഗ്ലൗ പദ്ധതിയുടെ ഭാഗമായാണ് എറണാകുളം സ​െൻറ് തെരേസാസ് കോളജില്‍ ഇ-ല്യൂഷന്‍ ഇന്ദ്രജാല പരിപാടി അവതരിപ്പിച്ചത്. സൈബര്‍ലോകത്തെ ചതിക്കുഴികളെക്കുറിച്ച് മുതുകാട് വിദ്യാര്‍ഥികളോട് വിശദീകരിച്ചു. തുടർന്ന് സംവാദവും നടന്നു. മാജിക് അക്കാദമി, യുനിസെഫ്, കേരള െപാലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി ഹൈകോടതി ജഡ്ജി ഉദ്ഘാടനം ചെയ്തു. എറണാകുളം റേഞ്ച് ഐ.ജി പി. വിജയന്‍ അധ്യക്ഷത വഹിച്ചു. സിറ്റി െപാലീസ് കമീഷണര്‍ എം.പി. ദിനേശ്, അസിസ്റ്റൻറ് പൊലീസ് കമീഷണര്‍ കെ. ലാല്‍ജി, കോളജ് ഡയറക്ടര്‍ സിസ്റ്റര്‍ വിനിത, പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിൻ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.