താമരക്കുളത്ത് കെട്ടിടത്തിൽ തീപിടിത്തം; ബാങ്ക്​ ഒാഫിസ്​ കത്തിനശിച്ചു

ചാരുംമൂട്: താമരക്കുളത്ത് ഇരുനില കെട്ടിടത്തിന് തീപിടിച്ച് സ്വകാര്യ ബാങ്കായ ആശിർവാദ് മൈക്രോ ഫിനാൻസ് ഓഫിസ് കത്തിനശിച്ചു. പെട്രോൾ പമ്പിന് സമീപം കൈതവന കോംപ്ലക്സിൽ ചൊവ്വാഴ്ച രാവിലെ 11നായിരുന്നു സംഭവം. എസ്‌.ബി.ഐ, ഫെഡറൽ ബാങ്ക്, തപാൽ ഒാഫിസ്, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. എസ്.ബി.ഐയുടെ നേരെ മുകളിെല നിലയിലാണ് പുക ഉയർന്നത്. ഇതോടെ ബാങ്കുകളിെല ഇടപാടുകാരും ജീവനക്കാരും പരിഭ്രാന്തരായി പുറത്തേക്ക് ഓടി. അടഞ്ഞുകിടന്നിരുന്ന ആശിർവാദ് ഓഫിസിൽനിന്നാണ് തീയും പുകയും ഉയരുന്നതെന്ന് കണ്ടതോടെ നാട്ടുകാർ തീയണക്കാൻ ശ്രമിെച്ചങ്കിലും കഴിഞ്ഞില്ല. തുടർന്ന് നൂറനാട് എസ്.ഐ വി. ബിജുവി​െൻറ നേതൃത്വത്തിൽ പൊലീസും സ്റ്റേഷൻ ഓഫിസർമാരായ വി.എം. ഷാജഹാൻ, സി.പി. ജോസ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിശമന സേനയും സ്ഥലത്തെത്തി. 20 മിനിറ്റിനുള്ളിൽ ഇവർ തീയണച്ചു. ഓഫിസ് രേഖകളും കംപ്യൂട്ടറും ഇടപാടുകാർക്ക് നൽകാനുള്ള സ്റ്റൗ, കുക്കർ തുടങ്ങിയവയും പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്തായി പെട്രോൾ പമ്പ് ഉള്ളതും പരിഭ്രാന്തിക്കിടയാക്കിയിരുന്നു. വൈദ്യുതി മുടങ്ങും അമ്പലപ്പുഴ: അമ്പലപ്പുഴ വൈദ്യുതി സെക്ഷൻ പരിധിയിൽ ടച്ചിങ് വെട്ട് ജോലി നടക്കുന്നതിനാൽ പഴവീട്, വില്ലേജ് ഒാഫിസ് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഹരിപ്പാട്: കരുവാറ്റ സെക്ഷൻ പരിധിയിെല കുറ്റിമുക്ക്, ആനാരി, ആവക്കാട്, ആയാപറമ്പ് വടക്കേക്കര, ദീപ, ചക്കൂരേത്ത്, ചെറുതന ട്രാൻസ്ഫോർമറുകളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. സാക്ഷ്യപത്രം നൽകണം ചെങ്ങന്നൂർ: തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളില്‍ വിധവ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഡിസംബര്‍ 31-നകം പുനര്‍വിവാഹം ചെയ്തിട്ടിെല്ലന്ന സാക്ഷ്യപത്രം സെക്രട്ടറി മുമ്പാകെ ഹാജരാക്കണം. മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജ് ജങ്ഷനിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ഹരിപ്പാട് നഗരസഭ ചെയർപേഴ്സൻ സുധ സുശീലൻ നിർവഹിച്ചു. വൈസ് ചെയർമാൻ എം.കെ. വിജയൻ, ജില്ല പഞ്ചായത്ത് അംഗം ജോൺ തോമസ്, നഗരസഭ കൗൺസിലർമാരായ കെ.എം. രാജു, കാട്ടിൽ സത്താർ, രജനി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.