ലൈബ്രറി സെമിനാർ

മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. 'അഭിപ്രായ സ്വാതന്ത്ര്യം, വെല്ലുവിളികൾ' വിഷയം അവതരിപ്പിച്ച് ഗ്രന്ഥലോകം ചീഫ് എഡിറ്റർ എസ്. രമേശൻ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ തയാറാക്കിയ 'അക്ഷരപ്പെരുമ: ചരിത്രം വർത്തമാനം' പുസ്തകത്തി​െൻറ പ്രകാശനവും എസ്. രമേശൻ നിർവഹിച്ചു. കെ.എൻ. മോഹനൻ പുസ്തകം പരിചയപ്പെടുത്തി. താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്കാരം പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിക്ക് നൽകി. മികച്ച ലൈബ്രേറിയനുള്ള പുരസ്കാരം ഉപ്പുകണ്ടം പബ്ലിക് ലൈബ്രറിയിലെ ലൈേബ്രറിയൻ പി.ഒ. ജയനും മികച്ച ലൈബ്രറി പ്രവർത്തകനുള്ള പുരസ്കാരം പാമ്പാക്കുട പബ്ലിക് ലൈബ്രറി പ്രസിഡൻറ് എം.എ. പരമേശ്വരൻ നായർക്കും നൽകി. താലൂക്കുതല ബാലോത്സവ വിജയികൾക്ക് സമ്മാനങ്ങളും യു.പി സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വായനമത്സര വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ സമ്മാന വിതരണം ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജോസ് കരിമ്പന അധ്യക്ഷത വഹിച്ചു. കവി വി. അരവിന്ദൻ, ചരിത്രകാരൻ എസ്. മോഹൻദാസ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോഷി സ്കറിയ, ജില്ല ലൈബ്രറി കൗൺസിൽ ജോയൻറ് സെക്രട്ടറി സി.കെ. ഉണ്ണി, ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.പി. രാമചന്ദ്രൻ, കെ.എം. ഗോപി, താലൂക്ക് ജോയൻറ് സെക്രട്ടറി സി.ടി. ഉലഹന്നാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.