ഓണക്കൂറിൽ അനധികൃത കുഴൽക്കിണർ നിർമാണം

പിറവം: ഓണക്കൂറിൽ നിരോധനം മറികടന്ന് രാത്രിയുടെ മറവിൽ കുഴൽക്കിണർ നിർമാണം. ഓണക്കൂർ പള്ളിപ്പടിയിൽ ഞായറാഴ്ച രാത്രിയിലാണ് റോഡിനോട് ചേർന്നുള്ള കെട്ടിട ഉടമ അനധികൃതമായി കുഴൽക്കിണർ നിർമിച്ചത്. മണീട് പാണ്ടിയൻപാറ റോഡി​െൻറ വീതി വർധിപ്പിക്കുന്നതിനായി പി.ഡബ്ല്യൂ.ഡി ഏറ്റെടുക്കാൻ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്തെ കുഴൽക്കിണർ നിർമാണം റോഡ് വികസനത്തെയും തടസ്സപ്പെടുത്തിയിരിക്കുകയാണ്. നൂറുകണക്കിന് വിദ്യാർഥികൾ ഉൾെപ്പടെ സഞ്ചരിക്കുന്ന റോഡിന് സമീപത്തെ കട വരാന്തയിൽ കുഴൽക്കിണർ നിർമിച്ചത് സുരക്ഷ ഭീക്ഷണിയും ഉയർത്തുന്നുണ്ട്‌. നാട്ടുകാരുടെ പരാതിയെത്തുടർന്ന് രാവിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടെങ്കിലും അപ്പോഴേക്കും കിണർ പൂർത്തിയായിരുന്നു. തുടർന്ന് കെട്ടിട ഉടമ തന്നെ കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ച് താൽക്കാലികമായി കിണർ അടച്ചു. നേരേത്ത ജല അതോറിറ്റിയുടെ പൈപ്പ് ഇടുന്നതിനായി കുഴിച്ചപ്പോൾ റോഡ് ൈകയേറി അനധികൃതമായി സ്ഥാപിച്ച മാലിന്യ ടാങ്ക് ഇവിടെ കണ്ടെത്തിയിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് പ്രവർത്തകർ എത്തി ടാങ്ക് നീക്കം ചെയ്യിച്ചു. മണീട് പാണ്ടിയൻപാറ റോഡ് വികസനത്തിനായി നെച്ചൂർ കടവ് മുതൽ ഓണക്കൂർ വരെ നാട്ടുകാർ സൗജന്യമായി സ്ഥലം വിട്ടുനൽകിയിരുന്നു. ഇതെത്തുടർന്നാണ് റോഡ് വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ, ഒലിയപ്പുറം-നടക്കാവ് ഹൈവേയിൽനിന്നും റോഡ് ആരംഭിക്കുന്ന ഓണക്കൂർ പള്ളിപ്പടിയിൽ സ്ഥലം വിട്ടുനൽകുന്നത് ഒഴിവാക്കാൻ ആണ് കെട്ടിട ഉടമ അനധികൃതമായി കുഴൽക്കിണർ നിർമിച്ചതെന്ന് നാട്ടുകാർ പറയുന്നു. അനധികൃതമായി നിർമിച്ച കുഴൽക്കിണർ നികത്തി റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.