തെങ്ങുകയറ്റ പരിശീലന പരിപാടി

മൂവാറ്റുപുഴ: ഗാന്ധിജി സ്റ്റഡി സ​െൻറർ, കേന്ദ്ര നാളികേര വികസന ബോർഡി​െൻറ സഹകരണത്തോടെ യന്ത്രം ഉപയോഗിച്ചുള്ള ആരംഭിക്കുന്നു. ആറുദിവസം നീളുന്ന പരിശീലന പരിപാടി ജനുവരി ആദ്യം ആരംഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വ്യക്തികൾക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും സർട്ടിഫിക്കറ്റും തെങ്ങുകയറുന്നതിനുള്ള യന്ത്രവും സൗജന്യമായി നൽകും. പരിശീലന കാലത്ത് താമസവും ഭക്ഷണവും ലഭിക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള 45ന് താഴെ പ്രായമുള്ള വ്യക്തികൾക്ക് ഒരാഴ്ച നീളുന്ന സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. ആദ്യ ബാച്ച് ജനുവരി ആദ്യ വാരം ആരംഭിക്കും. തിരിച്ചറിയൽ കാർഡി​െൻറ കോപ്പിയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം തൊടുപുഴ ഗാന്ധിജി സ്റ്റഡി സ​െൻറർ ഓഫിസിൽ പേര് രജിസ്റ്റർ ചെയ്യണം. ആദ്യ 20 പേരെയാണ് പ്രവേശിപ്പിക്കുന്നത്. ഫോൺ: 94461 32544, 04862 -224326.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.