ജില്ല സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടി ഉയരും

മൂവാറ്റുപുഴ: നാലു ദിവസം നീളുന്ന ജില്ല സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച കൊടി ഉയരും. 18 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ എണ്ണായിരത്തോളം പ്രതിഭകളാണ് മാറ്റുരക്കുന്നത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 333 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. സംസ്ഥാന സർക്കാറി​െൻറ ഗ്രീൻ പ്രോട്ടോകോൾ നിയമമനുസരിച്ച് തികച്ചും പരിസ്ഥിതി സൗഹൃദ കലോത്സവമായിട്ടാണ് ഇക്കുറി കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ ഒൻപതിന് എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.എ. സന്തോഷ് പതാക ഉയർത്തും. ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. മുനിസിപ്പൽ ചെയർപേഴ്സൻ ഉഷ ശശിധരൻ ലോഗോ സമ്മാനദാനം നിർവഹിക്കും. അധ്യാപക അവാർഡ് ജേതാക്കളെ ചടങ്ങിൽ ആദരിക്കും. ഒൻപതിന് വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിക്കും. എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിക്കും. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.