യൂത്ത് ഫുട്​ബാൾ; ജി.എച്ച്.എസ്.എസ് പനമ്പിള്ളിനഗര്‍ ഫൈനലില്‍

കൊച്ചി: റിലയന്‍സ് യൂത്ത് ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പി​െൻറ കൊച്ചി മേഖല മത്സരങ്ങളില്‍ പനമ്പിള്ളിനഗര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ സീനിയര്‍ വിഭാഗം ഫൈനലില്‍ പ്രവേശിച്ചു. പനമ്പിള്ളി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സെമിഫൈനലില്‍ മൂവാറ്റുപുഴ തര്‍ബിയ്യത്ത് ട്രസ്റ്റ് വൊക്കേഷനല്‍ എച്ച്.എസ്.എസിനെ മറുപടിയില്ലാത്ത ഒമ്പതു ഗോളുകള്‍ക്കാണ് പനമ്പിള്ളി ജി.എച്ച്.എസ്.എസ് തകര്‍ത്തത്. നാലു ഗോളുകള്‍ നേടിയ ആദര്‍ശ് എ.എസാണ് കളിയിലെ താരം. വി. അർജുന്‍ രണ്ടു ഗോളുകള്‍ നേടി. തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിനെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ച തേവര എസ്.എച്ച് സ്‌കൂളാണ് ഫൈനലില്‍ പനമ്പിള്ളിനഗര്‍ സ്‌കൂളി​െൻറ എതിരാളികള്‍. കോളജ് വിഭാഗത്തില്‍ മൂവാറ്റുപുഴ നിർമല കോളജും കോട്ടയം ബസേലിേയാസ് കോളജും ഫൈനലില്‍ കടന്നു. ആദ്യ സെമിയില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് എറണാകുളം മഹാരാജാസ് കോളജിനെയാണ് നിർമല കോളജ് തോല്‍പ്പിച്ചത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു നിർമലയുടെ അഞ്ചു ഗോളുകളും പിറന്നത്. ഇ. ഗോകുല്‍ദീപ് കളിയിലെ താരമായി. രണ്ടാം സെമിയില്‍ കോതമംഗലം എം.എ കോളജിനെ ഷൂട്ടൗട്ടിലാണ് (3-2) ബസേലിയസ് കോളജ് തോല്‍പിച്ചത്. വിഷ്ണു മനോജാണ് കളിയിലെ താരം. ജൂനിയര്‍, സ്‌കൂള്‍ ഗേള്‍സ് വിഭാഗം സെമിഫൈനലുകള്‍ ഇന്ന് നടക്കും. വെള്ളിയാഴ്ചയാണ് എല്ലാ വിഭാഗങ്ങളുടെയും ഫൈനല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.