ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്​; ഇന്ത്യ മുന്നിൽ

ആലപ്പുഴ: ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് ആലപ്പുഴ റമദ ഓഡിറ്റോറിയത്തിൽ തുടക്കമാ‍യി. 15 രാജ്യങ്ങളിൽനിന്ന് 200 താരങ്ങളാണ് ഒമ്പത് വരെ നീളുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കിയ വേദിയിലാണ് മത്സരങ്ങൾ. ആദ്യ ദിനത്തിൽ ഏഴ് മത്സരങ്ങൾ സമാപിക്കുമ്പോൾ മൂന്ന് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി 62 പോയേൻറാടെ ഇന്ത്യ മുന്നിലാണ്. 83 പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. കസാഖ്സ്താനാണ് കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാർ. മരുന്നടി തടയുന്നതിന് നാഷനൽ ആൻറി ഡോപ്പിങ് ഏജൻസി (നാഡ), വോളമ്്റ്റി ആൻറി ഡോപ്പിങ് അസോസിയേഷൻ (വാഡ) പ്രതിനിധികളുടെ നീരിക്ഷണം ചാമ്പ്യൻഷിപ്പിൽ ഉണ്ട്. സബ്ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി 14മുതൽ 77 വരെ പ്രായമുള്ളവരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.