ഇന്‍ക്ലുസിവ് കലോത്സവം

ആലുവ: പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴില്‍ ആര്‍.എം.എസ്.എ സംഘടിപ്പിച്ച ജില്ലതല ഇന്‍ക്ലൂസിവ് കലോത്സവം 'സ്പര്‍ശ് -2017' ആലുവ ഗേള്‍സ്‌ ഹയര്‍ സെക്കൻഡറി സ്കൂളില്‍ അന്‍വര്‍ സാദത്ത്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ കൗണ്‍സിലർ മിനി ബൈജു അധ്യക്ഷത വഹിച്ചു. ആര്‍.എം.എസ്.എ അസി. പ്രോജക്ട് ഓഫിസര്‍ സന്ധ്യ, സീനിയര്‍ ലെക്ചറര്‍ എം.എൻ. ജയ, സിനി ആര്‍ട്ടിസ്‌റ്റ് ഏഞ്ചല്‍ വര്‍ഗീസ്, പി.ടി.എ പ്രസിഡൻറ് അബ്ബാസ് മുട്ടുമ്മേല്‍, ഐ.ഇ.ഡി.എസ്.എസ് റിസോഴ്സ് അധ്യാപിക ജിൽബി ജോസഫ്‌ എന്നിവര്‍ സംസാരിച്ചു. ആലുവ ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ടി. വത്സല കുമാരി സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ കലാകായിക പരിപാടികൾ നടന്നു. റിസോര്‍സ്പേഴ്സന്‍ ജിജി വര്‍ഗീസ്‌ ക്ലാസെടുത്തു. പ്രതിഭകളെ ആദരിക്കൽ ആലുവ: കുട്ടമശ്ശേരി സർക്കാർ ഹൈസ്കൂളിൽ ഭിന്നശേഷി വാരാചരണ ഉദ്ഘാടനവും ഭിന്നശേഷിയുള്ള പ്രതിഭകളെ ആദരിക്കലും ബുധനാഴ്ച നടക്കും. രാവിലെ 10ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശാ സനൽ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻറ് കെ.എം. നാസർ അധ്യക്ഷത വഹിക്കും. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ ഓവറോൾ റണ്ണറപ്പ് നേടിയ കുട്ടമശ്ശേരി ഹൈസ്കൂൾ വിദ്യാർഥികളെ അനുമോദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.