വിദേശത്തേക്ക്് കടത്താൻശ്രമിച്ച 1.7 കിലോ കഞ്ചാവ് പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ വിദേശത്തേക്ക്്് കടത്താൻശ്രമിച്ച 1.7 കിലോ കഞ്ചാവ് പിടികൂടി. ചൊവ്വാഴ്ച വൈകീട്ട്്് ജെറ്റ്്് എയർവേസ് വിമാനത്തിൽ ദോഹയിലേക്ക്് പോകാനെത്തിയ കൊല്ലം കുണ്ടറ സ്വദേശി നവാബ് അബ്്ദുസ്സലാമി​െൻറ പക്കൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. ചെക്ക്്-ഇൻ ബാഗേജിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ചായപ്പൊടി, പുളി തുടങ്ങിയവ നിറച്ച ഏഴു പൊതികൾ ബാഗിൽ ഉണ്ടായിരുന്നു. ഇതിൽ പ്രത്യേകം പൊതികളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സി.ഐ.എസ്.എഫ് ഇൻറലിജൻസ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. ഇയാളെ പിന്നീട് കസ്റ്റംസിന് കൈമാറി. ദോഹയിൽ ൈഡ്രവറായി ജോലിചെയ്യുന്ന ഒരു അടുത്ത ബന്ധുവിന് കൈമാറണമെന്ന് പറഞ്ഞ് തന്നെ പൊതി ഏൽപിച്ചതാണെന്നും കഞ്ചാവാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ഇയാൾ മൊഴിനൽകിയത്. ഇയാൾക്ക് കഞ്ചാവ് കൈമാറിയ നിഥിൻ എന്നയാളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇയാൾ കഴിഞ്ഞ ജൂലൈയിൽ വിസിറ്റിങ് വിസയിൽ ഗൾഫിലേക്ക് പോയശേഷം സെപ്റ്റംബറിൽ തിരിച്ചുവന്നു. കേന്ദ്ര നാർകോടിക് കൺേട്രാൾ ബ്യൂറോയും ഇയാളെ വിശദമായി ചോദ്യംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.