മുതുകാടി​െൻറ ഇല്യൂഷൻ ഇന്ദ്രജാലം ഇന്ന്​

കൊച്ചി: മജീഷ്യൻ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന ഇല്യൂഷൻ ഇന്ദ്രജാലപരിപാടി ബുധനാഴ്ച രാവിലെ ഒമ്പതിന് സ​െൻറ് തെരേസാസ് കോളജിൽ നടക്കും. കേരള പൊലീസി​െൻറ ആഭിമുഖ്യത്തിൽ ആരംഭിച്ച സൈബർ സുരക്ഷാ ബോധവത്കരണ പരിപാടി കിഡ്സ് ഗ്ലൗ പദ്ധതിയുടെ ഭാഗമായാണിത്. സൈബർലോകത്തെ ചതിക്കുഴികളെ കുറിച്ച് ബോധവത്കരണം നടത്താനാണ് ഇന്ദ്രജാലം സംഘടിപ്പിക്കുന്നതെന്ന് എറണാകുളം സ​െൻറര്‍ െപാലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. അനന്തലാല്‍, ഗോപിനാഥ് മുതുകാട്, സബ് ഇന്‍സ്‌പെക്ടര്‍ ജോസഫ് സാജന്‍ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.