പ്രയാസമനുഭവിക്കുന്നവ​െൻറ കൂടെയായിരുന്നു മുഹമ്മദ് നബി ^ഫാ. ജോൺസൻ പുത്തൻവീട്ടിൽ

ആലപ്പുഴ: പ്രയാസമനുഭവിക്കുന്നവ​െൻറ കൂടെയായിരുന്നു എപ്പോഴും മുഹമ്മദ് നബി നിലകൊണ്ടതെന്ന് ഔവർ ലേഡി ഓഫ് അസംപ്ഷൻ ചർച്ച് വികാരി ഫാദർ ജോൺസൻ പുത്തൻവീട്ടിൽ പറഞ്ഞു. ചരിത്രത്തിൽ തുല്യതയില്ലാത്ത അനുപമ വ്യക്തിത്വത്തി​െൻറ ഉടമയായിരുന്നു പ്രവാചകൻ. യേശുവാകട്ടെ മനുഷ്യരോടെന്നപോലെ ആട്ടിൻപറ്റങ്ങൾക്കായി ഉറക്കംപോലും മാറ്റിവെച്ച് കാവലിരിക്കുന്ന കരുണയുടെ ഉറവിടമായിരുന്നു. സഹജീവികളെ കാരുണ്യത്തോടെ കണ്ട് അവശതയനുഭവിക്കുന്നവർക്ക് തങ്ങളാൽ കഴിയുന്ന സേവനങ്ങൾ ചെയ്യുമ്പോൾ മാത്രമേ വിശ്വാസം പൂർണമാകുകയുള്ളൂ. ഇതാണ് മതം വിശ്വാസിയോട് ആവശ്യപ്പെടുന്നത്. ജമാഅത്തെ ഇസ്ലാമി ഇരവുകാട് യൂനിറ്റ് സംഘടിപ്പിച്ച 'മുഹമ്മദ് നബി അനുപമ വ്യക്തിത്വം' വിഷയത്തിെല ചർച്ചസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലസമിതി അംഗം കെ.എം. റഷീദ് വിഷയം അവതരിപ്പിച്ചു. മുല്ലാത്ത് വാർഡ് കൗൺസിലർ സജീന ഹാരിസ്, തെക്കേ മഹല്ല് മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡൻറ് എ. ഷാഹുൽ ഹമീദ്, തുമ്പപറമ്പ് ശ്രീദേവിക്ഷേത്രം വൈസ് പ്രസിഡൻറ് ടി.വി. ഷൺമുഖൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് കെ.എസ്. അഷ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വൈ. താജുദ്ദീൻ സ്വാഗതവും അനൂഷ അബ്ദുല്ല നന്ദിയും പറഞ്ഞു. നഗരസഭ സെക്രട്ടറിയെ പുറത്താക്കണം -ബി.ജെ.പി ആലപ്പുഴ: തോമസ് ചാണ്ടിക്ക് ഒത്താശ ചെയ്യുന്ന ആലപ്പുഴ നഗരസഭ സെക്രട്ടറിയെ പുറത്താക്കണമെന്ന് ബി.ജെ.പി. ആലപ്പുഴ ജില്ല സെക്രട്ടറി എൽ.പി. ജയചന്ദ്രൻ ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ ഓഫിസിന് മുന്നിൽ ബി.ജെ.പിയുടെ ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് ജി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പാർവതി സംഗീത്, റാണി രാമകൃഷ്ണൻ, സലിലകുമാരി, പാർലമ​െൻററി പാർട്ടി ലീഡർ ആർ. ഹരി, സെക്രട്ടറി ലിജു, ആർ. കണ്ണൻ, വി.സി. സാബു, ജ്യോതി രാജീവ്, ഉണ്ണികൃഷ്ണ മേനോൻ, റാം സുന്ദർ, പ്രവീൺ, ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.