റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും

മൂവാറ്റുപുഴ: 30-ാമത് എറണാകുളം റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് ഒരുക്കം പൂർത്തിയായി. ബുധനാഴ്ച ജില്ലയുടെ കലാപൂരത്തിന് മൂവാറ്റുപുഴയിൽ തിരിതെളിയുമെന്ന് എൽദോ എബ്രഹാം എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നാല്ദിവസം നീളുന്ന കലോത്സവം ശനിയാഴ്ച സമാപിക്കും. 18 വേദികളിലായാണ് കലോത്സവവും നടക്കുന്നത്. ഇതോടനുബന്ധിച്ച് അറബി സാഹിത്യോത്സവം, സംസ്കൃതോത്സവം എന്നിവയും നടക്കും. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 333 ഇനങ്ങളിൽ 14 ഉപജില്ലകളിൽനിന്നായി 8000ത്തോളം കലാപ്രതിഭകളാണ് മാറ്റുരക്കുന്നത്. ഹരിത നിയമാവലിയനുസരിച്ചാണ് ഇക്കുറി കലോത്സവം സംഘടിപ്പിച്ചിട്ടുള്ളതെന്ന് എം.എൽ.എ പറഞ്ഞു. എല്ലാ ദിവസവും സാംസ്കാരിക സദസ്സ് സംഘടിപ്പിക്കും. 12,000 പേർക്ക് ഭക്ഷണം നൽകാൻ ഊട്ടുപുര സജ്ജമായി. ആറിന് രാവിലെ ഒമ്പതിന് എറണാകുളം വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർ സി.എ. സന്തോഷ് പതാക ഉയർത്തും. ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ എന്നിവർ മുഖ്യാതിഥികളാകും. മുനിസിപ്പൽ ചെയർപേഴ്സൻ ഉഷ ശശിധരൻ ലോഗോ സമ്മാനദാനം നിർവഹിക്കും. അധ്യാപക അവാർഡ് ജേതാക്കളെ ചടങ്ങിൽ ആദരിക്കും. ഒമ്പതിന് വൈകീട്ട് മൂന്നിന് സമാപന സമ്മേളനം വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സി.എം. ഷുക്കൂർ, മൂവാറ്റുപുഴ ഡി.ഇ.ഒ കെ. സാവിത്രി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി.എ. കബീർ, ജോ. കൺവീനർ കെ.എ. നൗഷാദ്, കെ.യു. അബ്‌ദു റഹീം, കെ.എം നൗഫൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കലോത്സവ വേദികൾ വേദി 1 - മുനിസിപ്പൽ ടൗൺഹാൾ വേദി 2 - മുനിസിപ്പൽ ഓപൺ സ്റ്റേഡിയം വേദി 3 - മേള ഓഡിറ്റോറിയം വേദി 4 - വെള്ളൂർകുന്നം ക്ഷേത്രം ഊട്ടുപുര വേദി 5 - വെള്ളൂർകുന്നം ക്ഷേത്രം ഓഡിറ്റോറിയം മെയിൻ സ്‌റ്റേജ് വേദി 6 - കൊച്ചക്കോൻ ഓഡിറ്റോറിയം വേദി 7 - നിർമല ജൂനിയർ സ്കൂൾ വേദി 8 - നിർമല ഓപൺ സ്റ്റേജ് വേദി 9 - നിർമല എച്ച്.എസ് ക്ലാസ് റൂം വേദി 10 - നിർമല ഓഡിറ്റോറിയം വേദി 11 - എൽ.എഫ് എൽ.പി സ്കൂൾ വേദി 12 - സ​െൻറ് അഗസ്റ്റിൻ ഓപൺ സ്റ്റേജ് വേദി 13 - സ​െൻറ് അഗസ്റ്റിൻസ് സെക്കൻഡ് ഫ്ലോർ വേദി 14 - സ​െൻറ് അഗസ്റ്റിൻസ് തേഡ് ഫ്ലോർ വേദി 15 - ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വേദി 16 - ബി.എഡ് ട്രെയ്നിങ് കോളജ് വേദി 17 - എസ്.എൻ.ഡി.പി എച്ച്.എസ് വേദി 18 - ടി.ടി.വി.എച്ച്.എസ് കാവുംകര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.