സർക്കാർ ഭവനം പാവപ്പെട്ടവർക്ക്​ ലഭിച്ചെന്ന്​ ഉറപ്പുവരുത്തണം ^മന്ത്രി തോമസ്​ ​െഎസക്​

സർക്കാർ ഭവനം പാവപ്പെട്ടവർക്ക് ലഭിച്ചെന്ന് ഉറപ്പുവരുത്തണം -മന്ത്രി തോമസ് െഎസക് കുട്ടനാട്: സംസ്ഥാന സർക്കാറി​െൻറ ഭവന പദ്ധതിയുടെ ഗുണഭോക്താക്കൾ ഏറ്റവും പാവപ്പെട്ടവരാെണന്ന് പഞ്ചായത്തുകൾ ഉറപ്പുവരുത്തണമെന്നു മന്ത്രി ടി.എം. തോമസ് ഐസക്. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് കൊച്ചിൻ ഷിപ്പ്‌യാർഡി​െൻറ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചു പൂർത്തിയാക്കിയ ഐ.എ.വൈ ഭവനങ്ങളുടെ താക്കോൽദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദാരമനസ്കരുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ കേരളത്തിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഭവന പദ്ധതി ഈ വർഷം പൂർത്തിയാക്കാൻ ശ്രമിക്കും. അടുത്ത വർഷം നടപ്പാക്കുന്ന ലൈഫ് പദ്ധതിയുടെ ലിസ്റ്റ് തയാറായിട്ടുണ്ട്. അർഹതയില്ലാത്തവർ ആരെങ്കിലും ഉണ്ടോ എന്നും ഏറ്റവും അർഹതപ്പെട്ടവർ ലിസ്റ്റിൽ ഉൾപ്പെട്ടില്ലെങ്കിൽ അതും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തണമെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലൈലാ രാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. രാധാകൃഷ്ണപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ. അശോകൻ ഡോക്യുമെേൻറഷൻ പ്രകാശനം നിർവഹിച്ചു. കൊച്ചിൻ ഷിപ്പ്‌യാര്‍ഡ് ഡയറക്ടർ ബി. രാധാകൃഷ്ണമേനോൻ, മുൻ ഡയറക്ടർ സണ്ണി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബേബി ചെറിയാൻ, അംഗങ്ങളായ റോജോ ജോസഫ്, ഇ.വി. കോമളവല്ലി, പഞ്ചായത്ത് പ്രസിഡൻറുമാരായ സാബു തോട്ടുങ്കൽ, സന്ധ്യാ രമേശ്, ഡി. മഞ്ചു, രജനി ബാബു, മാത്തുക്കുട്ടി ഈപ്പൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.