അനിയന്ത്രിത വൈദ്യുതിപ്രവാഹം; ഗൃഹോപകരണങ്ങൾ നശിച്ചു

പിറവം: അനിയന്ത്രിതമായ വൈദ്യുതിപ്രവാഹംമൂലം ലക്ഷക്കണക്കിന് രൂപയുടെ ഗൃഹോപകരണങ്ങൾ നശിച്ചു. പിറവം പള്ളിക്കാവിന് സമീപമാണ് സംഭവം. ഇൗ ഭാഗത്ത് വോൾേട്ടജ് ക്ഷാമമുണ്ടാകാറുള്ളതുകൊണ്ട് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള പണികൾ നടന്നുവരുന്നതിനിടെയാണ് നാശനഷ്ടമുണ്ടാക്കിക്കൊണ്ട് അപ്രതീക്ഷിതമായി വോൾേട്ടജ് കൂടിയത്. ദ്രുതഗതിയിൽ പണി തീർക്കാൻ, പരിചയസമ്പന്നരല്ലാത്ത ഇതരസംസ്ഥാന തൊഴിലാളികളെ ജോലിയിൽ പ്രവേശിപ്പിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. പുതിയതായി 11 കെ.വി ലൈനും വലിക്കുന്നുണ്ട്. ഇതിനായി സ്ഥാപിച്ച പോസ്റ്റുകളുടെ സ്റ്റേ കമ്പികൾ നിലവിലുള്ള ലൈനുമായി കൂട്ടിമുട്ടിയതോടെ രണ്ടു ലൈനുകളിലും വൈദ്യുതിയുണ്ടായതാണ് അനിയന്ത്രിതമായ വൈദ്യുതി പ്രവാഹത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ചിലയിടങ്ങളിൽ നേരത്തെയുണ്ടായിരുന്ന ലൈനുകൾക്കിടയിലൂടെയും ലൈൻ വലിച്ചിരുന്നു. എന്നാൽ, ഇതരസംസ്ഥാന തൊഴിലാളികൾ ഇക്കാര്യം മനസ്സിലാക്കിയിരുന്നില്ല. കെ.എസ്.ഇ.ബിയുടെ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ അഭാവമാണ് സംഭവത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. ഏതാനും ദിവസങ്ങളായി പള്ളിക്കവലയിൽതന്നെ ഉയർന്ന വോൾേട്ടജിൽ വൈദ്യുതി എത്തിയിരുന്നതായും നാട്ടുകാർ പറഞ്ഞു. കടകളിൽ ചില ഉപകരണങ്ങൾക്കും ഇതുമൂലം കേടുസംഭവിച്ചിരുന്നു. കുരികിലിൽ പൗലോസി​െൻറ ഫ്രിഡ്ജ്, കണിയാമ്പറമ്പിൽ ഹരിയുടെ വാഷിങ്മെഷീൻ എന്നിവ കൂടാതെ നിരവധിപ്പേരുടെ സി.സി.ടി.വി കാമറ, ഫ്രിഡ്ജ്, ഫാൻ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ നശിച്ചുപോയിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി കൂടക്കൂടെ അമിത വൈദ്യുതി പ്രവാഹമുണ്ടാകുന്നതുമൂലം നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെയാണ് അധികൃതർ സംഭവസ്ഥലം സന്ദർശിക്കാൻ തയാറായത്. 36 വീടുകളിലായി 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി നാട്ടുകാർ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. നിരുത്തരവാദപരമായി പണികൾ ചെയ്യുന്നത് അവസാനിപ്പിക്കുകയും സംഭവിച്ച നഷ്ടത്തിന് കെ.എസ്.ഇ.ബിയോ കരാറുകാരനോ പരിഹാരം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഭിന്നശേഷി വാരാചരണം പിറവം: എസ്.എസ്.എ പദ്ധതിയുടെ ഭാഗമായി ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികൾ ഉൾപ്പെടുന്ന ചടങ്ങുകൾ പിറവം ചിൽഡ്രൻസ് പാർക്കിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. കലാകായികമത്സരങ്ങൾ ഏഴാം തീയതിവരെ നടക്കും. പ്രത്യേക ഭവനസന്ദർശന പരിപാടിയും വിളംബരജാഥയും സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.