സ്മാരക മന്ദിരം ഉദ്ഘാടനം

കൂത്താട്ടുകുളം: മണ്ണത്തൂര്‍ ആത്താനിക്കല്‍ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ശതാബ്ദി സ്മാരക മന്ദിരത്തി​െൻറ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എല്‍.എ നിർവഹിച്ചു. ഒ.എൻ. വിജയന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ജോയ് പുളിന്താനം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസി ജോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.സി. കുര്യാക്കോസ്, പഞ്ചായത്ത് മെംബർമാരായ ജോൺസൻ വർഗീസ്, ലിസി റെജി, പ്രിൻസിപ്പൽ ഇൻ ചാർജ് ബൈബി തോമസ്, പ്രധാനാധ്യാപിക സി.എം. അനിതകുമാരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.