ഹൃദയഹാരിയായി കഥകളി നിഴൽക്കുത്ത്​

മൂവാറ്റുപുഴ: പാണ്ഡവരെ നിഴല്‍കുത്തി കൊല്ലുന്ന കഥ പ്രമേയമാക്കിയ നിഴല്‍ക്കുത്ത് കഥകളി മൂവാറ്റുപുഴ മേള ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ വേദിയില്‍ അരങ്ങേറി. മഹാഭാരതത്തിലെ ഒരു ഉപകഥ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയതാണിത്. മൂന്നു മണിക്കൂറോളം നീണ്ട കഥകളി പ്രധാന സെറ്റി​െൻറ അകമ്പടിയോടെയാണ് അവതരിപ്പിച്ചത്. കലാമണ്ഡലം ഡീംഡ് യൂനിവേഴ്സിറ്റിയിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് അവതരിപ്പിച്ച കഥകളി, കഥയുടെ പ്രത്യേകതകൊണ്ടും അവതരണശൈലികൊണ്ടും ഉദ്വേഗജനകമായി. ഇരുപത്തിയഞ്ചോളം കലാകാരന്മാരാണ് സംഘത്തിലുണ്ടായിരുന്നത്. ദുര്യോധനനായി കലാമണ്ഡലം സൂര്യനാരായണന്‍, ദൂതനായി വിശാഖ്, ത്രിഗര്‍ത്തനായി നീരജ്, ഭാരതമലയനായി രവികുമാര്‍, മലയത്തിയായി അനില്‍കുമാര്‍, മണികണ്ഠനായി സ്വരചന്ദ്, മന്ത്രവാദിയായി വൈശാഖ്, പരികര്‍മിയായി വിശാഖ്, കുന്തിയായി വിഘ്നേഷ്, ശ്രീകൃഷ്ണനായി ആകാശ് എന്നിവര്‍ വേദിയിലെത്തി. വിനോദ്, വിശ്വാസ്, വിഷ്ണു എന്നിവരായിരുന്നു പാട്ട്. ചെണ്ടയില്‍ ബാലസുന്ദരം, നിതിന്‍ കൃഷ്ണ, ആദിത്യ കൃഷ്ണ എന്നിവരും മദ്ദളത്തിൽ രാജ് നാരായണന്‍, സുധീഷ്, രഞ്ജിത്ത് എന്നിവരും അകമ്പടിയായി. ഒന്നിനൊന്ന് വ്യത്യസ്തമായതും ചുട്ടിക്ക് പ്രാധാന്യമുള്ളതുമായ കളിയില്‍ മുരളി, നിതിന്‍ ആനന്ദന്‍ എന്നിവരാണ് ചുട്ടി കൈകാര്യം ചെയ്തത്. അണിയറയില്‍ രമേശ്, നാരായണന്‍, രാമചന്ദ്രന്‍, രാമകൃഷ്ണന്‍ എന്നീ കലാകാരന്മാരും ഉണ്ടായിരുന്നു. കഥകളി ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന ചടങ്ങിൽ മേള സംഘടിപ്പിച്ച ശിശുദിന ചിത്രരചനാ മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം നടന്നു. പ്രസിഡൻറ് സുര്‍ജിത് എസ്തോസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡൻറ് എസ്. മോഹന്‍ദാസ് സ്വാഗതവും സെക്രട്ടറി പി.എം. ഏലിയാസ് കൃതജ്ഞതയും പറഞ്ഞു. വി.എ. കുഞ്ഞുമൈതീന്‍, വോയ്സ് ഓഫ് മേള ചീഫ് എഡിറ്റര്‍ വി. കൃഷ്ണസ്വാമി, കമ്മിറ്റി അംഗങ്ങളായ ഡി.കെ.എസ്. കര്‍ത്ത, എം.എസ്. അജിത്, സി.എസ്. അജ്മല്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.