ധർണ നടത്തി

കൊച്ചി: ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് ഡി.എ.പി.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ . കേരളസർക്കാർ സാമൂഹികനീതി വകുപ്പ് സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കുള്ള കലാകായിക പരിപടികൾ നടക്കുന്ന സ​െൻറ് ആൽബർട്ട് കോളജിന് പുറത്തായിരുന്നു ധർണ. ഭിന്നശേഷിസമൂഹത്തി​െൻറ ക്ഷേമപെൻഷൻ വർധിപ്പിക്കുക, പെൻഷൻകുടിശ്ശിക തീർക്കുക, ഭിന്നശേഷി ഉദ്യോഗാർഥികളുടെ സ്ഥിരനിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധികളും 2016 ആർ.പി.ഡബ്ല്യൂ.ഡി ആക്ടും നടപ്പാക്കുക, ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങളുടെ ജി.എസ്.ടി പൂർണമായും പിൻവലിക്കുക, സ്വാലംബൻ ഇൻഷുറൻസ് കേന്ദ്രസർക്കാർ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. എറണാകുളം ഡി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. ഡി.എ.പി.സി ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് നസീർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സക്രട്ടറി ഷെല്ലി പോൾ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ഷിജു കുമ്മുള്ളിൽ നേതൃത്വം നൽകി. പരീക്ഷ പരിശീലനം കൊച്ചി: എം.ബി.എ എന്‍ട്രന്‍സ് പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്ക് കൊച്ചിന്‍ യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മ​െൻറ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോ പരിശീലനപരിപാടി ആരംഭിക്കുന്നു. അവധിദിനങ്ങളിലായി നടത്തുന്ന ക്ലാസുകളില്‍ പങ്കെടുക്കാൻ ഓഫിസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484-2576756.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.