വിദ്യാഭ്യാസത്തിെൻറ ലക്ഷ്യം മനുഷ്യത്വവത്​കരണം ആയിരിക്കണം ^പ്രഫ. എം.കെ. സാനു

വിദ്യാഭ്യാസത്തി​െൻറ ലക്ഷ്യം മനുഷ്യത്വവത്കരണം ആയിരിക്കണം -പ്രഫ. എം.കെ. സാനു കൊച്ചി: വിദ്യാഭ്യാസത്തി​െൻറ ലക്ഷ്യം മനുഷ്യത്വവത്കരണം ആയിരിക്കണമെന്ന് പ്രഫ. എം.കെ. സാനു. ഒരു മനുഷ്യനെ മനുഷ്യനാക്കി തീർക്കുമ്പോഴാണ് വിദ്യാഭ്യാസത്തി​െൻറ ലക്ഷ്യം പൂർണമാവുക എന്നും അദ്ദേഹം പറഞ്ഞു. 21ാമത് കൊച്ചി അന്താരാഷ്ട്ര പുസ്‌തകോത്സവത്തി​െൻറ ഭാഗമായി നടന്ന 'നവതിയുടെ നിറവിൽ സാനുമാഷി​െൻറ സാഹിത്യലോകം' എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനാവുക എന്ന പ്രക്രിയയാണ് പരിണാമദിശയിലെ ഏറ്റവും പ്രധാനം. ബുദ്ധിശക്തിയല്ല, കാരുണ്യമാണ് മനുഷ്യത്വത്തി​െൻറ ഘടകം. ശ്രീനാരായണഗുരുവി​െൻറ ചിന്തകളിൽ നിറഞ്ഞുനിന്നതും ഇതായിരുന്നു. താഴ്ന്നജാതിക്കാരെ മനുഷ്യരായിപോലും കണ്ടിട്ടില്ലായിരുന്ന കാലഘട്ടത്തിലാണ് ഗുരുവി​െൻറ ചിന്തകളെല്ലാം എഴുതിെവച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഡോ. കെ.എൻ. ഉണ്ണികൃഷ്ണൻ പങ്കെടുത്തു. ടി.ജി. മോഹൻദാസ്, ഫെഡറൽ ബാങ്ക് മുൻ ചെയർമാൻ കെ.പി. പത്മകുമാർ, പി. കൃഷ്ണൻ, എൻ.ഡി. പ്രേമചന്ദ്രൻ, പി. നന്ദകുമാരൻ, ആർ. പ്രശാന്ത് കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.