'വിശ്വകര്‍മസമുദായത്തിന് പ്രത്യേക സംവരണം വേണം'

ആലുവ: ദേവസ്വം നിയമനങ്ങളില്‍ വിശ്വകർമസമുദായത്തിന് പ്രത്യേക സംവരണം വേണമെന്ന് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് ഭരണഘടനാലംഘനമാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡൻറ് മുന്‍ എം.എല്‍.എ ടി.യു. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.കെ. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. ടി.ആര്‍. മധു, യു.പി. ബാലകൃഷ്ണന്‍, സി.കെ. സുരേഷ്, വി. ദിപു എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.കെ. മധു സ്വാഗതവും ട്രഷറർ കെ.വി. ഹരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.