കൃഷി അസിസ്​റ്റൻറ്​ വി.എച്ച്.എസ്.സി കഴിഞ്ഞവരെ പരിഗണിക്കുന്നില്ലെന്ന്​ പരാതി

ചാരുംമൂട്: കൃഷി അസിസ്റ്റൻറ് നിയമനത്തിൽ വി.എച്ച്.എസ്.സി അഗ്രികൾച്ചറൽ കോഴ്സ് കഴിഞ്ഞവരെ പരിഗണിക്കുന്നില്ലെന്ന് പരാതി. പി.എസ്.സി നടത്തുന്ന കൃഷി അസിസ്റ്റൻറ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയിട്ടും പി.എസ്.സിയുടെ വിചിത്ര നിലപാടുമൂലം നിയമനത്തിൽ പിന്നാക്കം പോകുന്നതായാണ് ആക്ഷേപം. സംസ്ഥാനത്ത് വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അഗ്രികൾചറൽ സയൻസിൽ 30 വിദ്യാർഥികൾ വീതം 158 ബാച്ചുകളുണ്ട്. വിവിധ സ്കൂളുകളിൽനിന്നും ഓരോ അധ്യയന വർഷവും 4,740 പേരാണ് പ്രവേശനം നേടുന്നത്. 4000 പേരെങ്കിലും വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നു. ഇവർക്ക് കാർഷിക ക്ഷേമ വകുപ്പുകളിൽ ജോലി ലഭിക്കുന്നതിന് ഏക ആശ്രയം പി.എസ്.സി നടത്തുന്ന കൃഷി അസിസ്റ്റൻറ് തസ്തികയാണ്. എന്നാൽ, ഇതിനുള്ള യോഗ്യതയായി പരിഗണിക്കുന്നത് കാർഷിക സർവകലാശാല ഡിപ്ലോമയാണ്. അവരുടെ അഭാവത്തിൽ അഗ്രികൾച്ചറൽ സയൻസിലുള്ള വി.എച്ച്.എസ്.സി പാസായവരെയും പരിഗണിക്കണമെന്നാണ് ചട്ടം. കൃഷി വകുപ്പിലെ ഏറ്റവും താഴ്ന്ന തസ്തികയായ കൃഷി അസിസ്റ്റൻറ് ഗ്രേഡ് -രണ്ട് പി.എസ്.സി പരീക്ഷക്ക് മൂന്ന് തരം വിദ്യാഭ്യാസ യോഗ്യതയാണ് പരിഗണിക്കുന്നത്. ഡിഗ്രി, ഡിപ്ലോമ, വി.എച്ച്.എസ്.സി അഗ്രിക്കൾചർ. ഇതിലെ ഉദ്യോഗാർഥികളായ ഡിഗ്രി, ഡിപ്ലോമ ബിരുദധാരികൾക്ക് ഒരു റാങ്ക് ലിസ്റ്റും വി.എച്ച്.എസ്.സി വിഭാഗക്കാർക്ക് മറ്റൊരു റാങ്ക് ലിസ്റ്റുമാണ് പ്രസിദ്ധീകരിക്കുന്നത്. എന്നാൽ, ഡിഗ്രി, ഡിപ്ലോമ വിഭാഗക്കാർക്ക് നിയമനം ലഭിച്ച ശേഷമാണ് രണ്ടാം പട്ടികയിൽ ഉൾപ്പെട്ട വി.എച്ച്.എസ്.സിക്കാരെ പരിഗണിക്കുക. 2009ൽ പി.എസ്.സി നടത്തിയ കൃഷി അസിസ്റ്റൻറ് പരീക്ഷയിൽ ഒരേ ചോദ്യാവലിയിൽ പരീക്ഷ എഴുതിയവരിൽ മൂന്ന് മാർക്ക് നേടിയ ഉദ്യോഗാർഥിക്ക് നിയമനം നൽകിയശേഷമാണ് 81 മാർക്ക് നേടിയ വി.എച്ച്.എസ്.സിക്കാരന് നിയമനം ലഭിച്ചതെന്ന് ഉദ്യാഗാർഥി പറയുന്നു. പി.എസ്.സിയുടെ ഈ തീരുമാനം വി.എച്ച്.എസ്.സി അഗ്രികൾചർ പരീക്ഷ പാസായ 23,000 പേരുടെ ഭാവിയെയാണ് ബാധിക്കുന്നത്. ഏകീകൃത കട്ട് ഓഫ് കൊണ്ടുവരണമെന്നാണ് വി.എച്ച്.എസ്.സി ഉദ്യോഗാർഥികളുടെ ആവശ്യം. വിവാഹം ചെങ്ങന്നൂർ: പുലിയൂർ ശരണം വീട്ടിൽ എം.വി. ശ്രീകുമാറി​െൻറയും എസ്. ജയശ്രീയുടെയും മകൾ ദിവ്യശ്രീയും ചെറിയനാട് കാവി​െൻറ വടക്കേതിൽ ദൃശ്യയിൽ വീട്ടിൽ എം.വി. രാമചന്ദ്രൻ നായരുടെയും എ. ഗിരിജയുടെയും മകൻ രാഹുലും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.