ശബരിമല തീർഥാടകർക്ക്​ തണ്ണീർപന്തലൊരുക്കി എം.എസ്.എഫ്

മൂവാറ്റുപുഴ: ശബരിമല തീർഥാടകർക്കുവേണ്ടി തണ്ണീർപന്തലൊരുക്കി എം.എസ്.എഫ് നിയോജകമണ്ഡലം കമ്മിറ്റി. മതേതരത്വത്തിന് കേളികേട്ട ത്രിവേണി സംഗമഭൂമിയിൽ സന്നിധാനത്തിലേക്ക് പോകുന്ന അയ്യപ്പഭക്തന്മാർക്ക് കുടിവെള്ളവും പഴങ്ങളും ജ്യൂസും നൽകുന്നതിന് പുറേമ വിശ്രമകേന്ദ്രവുമൊരുക്കുകയാണ് എം.എസ്.എഫ്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ അയ്യപ്പന്മാർക്ക് കുടിവെള്ളവും പഴങ്ങളും നൽകി വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു. എൽദോ എബ്രഹാം എം.എൽ.എ മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന സെക്രട്ടറി സൽമാൻ ഹനീഫ്, ജില്ല പ്രസിഡൻറ് അബ്്ദുല്ല കാരുവള്ളി, ഷഹബാസ് കാട്ടിലാൻ, ജില്ല വൈസ് പ്രസിഡൻറ് റമീസ് മുതിരക്കാലായി, നിയോജകമണ്ഡലം പ്രസിഡൻറ് ഹാരിസ് വള്ളിക്കുടി, ജനറൽ സെക്രട്ടറി അബ്്ദുൽ കനി, റഹീം പൂക്കടശ്ശേരി, അൻസാർ മുണ്ടാട്ട്, മുഹമ്മദ് സ്വാലിഹ്, മക്കാർ മാണിക്യം, ആരിഫ് അമീറലി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.