സര്‍ക്കാര്‍ ഊന്നല്‍ പ്രാഥമികാരോഗ്യ പരിപാലനത്തിന് ^മന്ത്രി കെ.കെ. ശൈലജ

സര്‍ക്കാര്‍ ഊന്നല്‍ പ്രാഥമികാരോഗ്യ പരിപാലനത്തിന് -മന്ത്രി കെ.കെ. ശൈലജ കൊച്ചി: പ്രാഥമിക ആരോഗ്യപരിപാലനത്തിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്‌ സംസ്ഥാനസര്‍ക്കാര്‍ ഊന്നല്‍നല്‍കുന്നതെന്ന്‌ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വി.പി.എസ്‌ ലേക്‌ഷോര്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ 2020-ലേറെ വൃക്ക മാറ്റിവെക്കല്‍ ശസ്‌ത്രക്രിയകള്‍ നടത്തിയ വൃക്ക മാറ്റിവെക്കല്‍ വിദഗ്‌ധനായ ഡോ. ജോര്‍ജ്‌ പി. എബ്രഹാമിനെ അനുമോദിക്കാന്‍ ചേര്‍ന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുപ്രീംകോടതി ജഡ്‌ജി ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തി. മസ്‌തിഷ്‌കമരണം സംഭവിച്ചവരുടെ വൃക്ക മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയില്‍ കേരളത്തിലെ അഗ്രഗാമിയാണ്‌ ഡോ. ജോര്‍ജ്‌ പി. എബ്രഹാം. ജീവിച്ചിരിക്കുന്ന ദാതാവില്‍നിന്ന് ലാപ്രോസ്‌കോപ്പി ശസ്‌ത്രക്രിയയിലൂടെ വൃക്ക മാറ്റിവെച്ച ലോകത്തിലെ മൂന്നാമത്തെ ഡോക്ടറുമാണ്‌ അദ്ദേഹം. പ്രഫ. കെ.വി. തോമസ്‌ എം.പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ, ഹൈബി ഈഡന്‍ എം.എല്‍.എ, ഡോ. കുര്യാക്കോസ്‌ മോര്‍ തിയോഫിലോസ്‌, ഫാ. ഡേവിസ്‌ ചിറമ്മല്‍, ക്യാപ്‌റ്റന്‍ രാജു, വി.പി.എസ്‌ ലേക്‌ഷോര്‍ ആശുപത്രി സി.ഇ.ഒ എസ്‌.കെ. അബ്‌ദുല്ല എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.