ഏലൂർ വായനശാല ഗുരുസംഗമം

കളമശ്ശേരി: ഏലൂർ യുവജന വായനശാല പകൽസമയങ്ങളിൽ നാട്ടിലെ മുതിർന്നപൗരന്മാരുടെ വിനോദത്തിനും വിജ്ഞാനത്തിനും വേണ്ടിയുള്ള ഗുരുസംഗമകേന്ദ്രമായി പ്രവർത്തിക്കും. ലൈബ്രറി കൗൺസിലി​െൻറ ഗുരുസംഗമം പദ്ധതിയുടെ ഉദ്ഘാടനം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.ആർ. രഘു നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ സി.പി. ഉഷ മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ ടിഷ വേണു, എസ്. ബാവ, പി.എം. അലി, പി.കെ. മോഹനൻ, കെ.എസ്. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. ഓഖി ചുഴലിക്കാറ്റ്: ടി.എ. അഹമ്മദ് കബീർ എം.എൽ.എ സന്ദർശിച്ചു കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ വെള്ളംകയറിയ എടവനക്കാട് പഞ്ചായത്തിലെ അണിയൽ, കുഴുപ്പിള്ളി, വാച്ചാക്കൽ എന്നീ പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ച ഗവ. യു.പി സ്കൂളിൽ ടി.എ. അഹമ്മദ്‌ കബീർ എം.എൽ.എ സന്ദർശിച്ചു. സര്‍ക്കാറി​െൻറ ദുരന്തനിവാരണവിഭാഗത്തി​െൻറ മുന്നറിയിപ്പ് യഥാസമയം മത്സ്യത്തൊഴിലാളികളെ അറിയിച്ചിരുന്നുവെങ്കില്‍ വന്‍ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.