രക്തദാന ക്യാമ്പ്​

ആലങ്ങാട്: കുന്നേൽ ഉണ്ണിമിശിഹ പള്ളിയിൽ വിൻസ​െൻറ് ഡി പോൾ സംഘടന, ആലുവ ഐ.എം.എയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പും കുന്നേൽ ഇടവക ജനങ്ങളുടെ അവയവദാന സമ്മത പത്രത്തി​െൻറ ഉദ്ഘാടനവും നടന്നു. പള്ളി വികാരി റോജൻ നങ്ങേലിമാലിൽ സമ്മതപത്രം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. വിൻസ​െൻറ് ഡി പോൾ പ്രസിഡൻറ് ബിജു പൊള്ളയിൽ അധ്യക്ഷത വഹിച്ചു. ആക്‌ഷൻ ഫോഴ്സ് കൺവീനർ ജോബി തോമസ്, ഡോ. ഗോപാലകൃഷ്ണൻ, ട്രസ്്റ്റിമാരായ ജോബി വാഴച്ചാലിൽ, ജാമറ്റ് കളപ്പറമ്പത്ത് എന്നിവർ സംസാരിച്ചു. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. മരണശേഷം മൃതദേഹം മെഡിക്കൽ കോളജിന് നൽകാമെന്ന സമ്മതപത്രവും ഇടവകയിലെ ഒരു അംഗം ക്യാമ്പിൽ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.