ദുരിതമേഖല മന്ത്രി സന്ദര്‍ശിച്ചു

ആലപ്പുഴ: ഓഖി ചുഴലിക്കാറ്റി​െൻറ ഭാഗമായുണ്ടായ കടല്‍ക്ഷോഭത്തി​െൻറ ദുരിതമേഖല ധനമന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക് സന്ദര്‍ശിച്ചു. ചെട്ടികാട്‌, കാട്ടൂര്‍, കോര്‍ത്തുശ്ശേരി, ശാസ്ത്രി ഫിഷ്‌ലാന്‍ഡിങ് സ​െൻറര്‍, തിരുവിഴ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ചെട്ടികാട്‌ കടപ്പുറത്തുനിന്ന് കടലില്‍പോയ അഞ്ചു മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചില്‍ ഊർജിതമാക്കാൻ നടപടി സമയബന്ധിതമായി സ്വീകരിക്കാന്‍ കലക്ടര്‍ക്ക് അദ്ദേഹം നിർദേശം നല്‍കി. കാണാതായവരുടെ ബന്ധുക്കളെ മന്ത്രി ആശ്വസിപ്പിച്ചു. മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി തിരച്ചില്‍ നടത്തണമെന്ന തീരവാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് നേവി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കാട്ടൂരില്‍ വള്ളങ്ങള്‍ തകര്‍ന്ന ഉടമകള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കാമെന്നും കടബാധ്യതകളുടെ സ്വഭാവം അനുസരിച്ച് കഴിയുന്നതെല്ലാം ചെയ്യാമെന്നും ഉറപ്പുനല്‍കി. കോര്‍ത്തശ്ശേരിയിലും ഫിഷ്‌ലാന്‍ഡിങ് സ​െൻററിലും രൂക്ഷമായ കടലിനെ പ്രതിരോധിക്കാന്‍ ലാറ്റക്സ് ബാഗുകളും ജിയോ ബാഗുകളും നിരത്താന്‍ ഇറിഗേഷന്‍ വകുപ്പിന് നിർദേശം നല്‍കി. വരുന്ന വേനല്‍ സമയത്ത് പുലിമുട്ട് നിർമാണം ആരംഭിക്കുമെന്നും അതിനായി കിഫ്ബിയില്‍ 130 കോടി രൂപ അനുവദിച്ചുവെന്നും ഫിഷ്‌ലാന്‍ഡിങ് സ​െൻററിന് സമീപം ബ്രേക്ക് വാട്ടര്‍ സംവിധാനം നിർമിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.