എല്ലാവരും മടങ്ങുംവരെ ദുരിതാശ്വാസ ക്യാമ്പുകൾ തുടരും

കൊച്ചി: ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ദുരിതം കുറഞ്ഞെങ്കിലും എല്ലാവരും വീടുകളിലേക്ക് സുരക്ഷിതരായി മടങ്ങുംവരെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ തുടരുമെന്ന് ജില്ല ഭരണകൂടം. ഏഴിടത്തായി തുറന്ന ക്യാമ്പുകളിൽ നായരമ്പലം ദേവിവിലാസം സ്കൂളിലെ ദുരിതാശ്വാസകേന്ദ്രത്തിലാണ് ഏറ്റവുമധികം േപരുള്ളത്. 421 കുടുംബങ്ങളിൽനിന്നായി 1846 പേർ ഇവിടെയുണ്ട്. എടവനക്കാട് ഗവ. യു.പിയിൽ 38 കുടുംബങ്ങളിൽനിന്ന് 164 പേരും ചെല്ലാനം സ​െൻറ് മേരീസ് എച്ച്.എസ്.എസിൽ 403 കുടുംബങ്ങളിൽനിന്ന് 1200 പേരും ചെല്ലാനം പുത്തൻതോട് സ്കൂളിൽ 139 കുടുംബങ്ങളിൽനിന്ന് 494 പേരും ചെല്ലാനം െസൻറ് ഫ്രാൻസിസ് പാരിഷ് ഹാളിൽ 200 കുടുംബങ്ങളിൽനിന്ന് -800 പേരും ചെല്ലാനം സ​െൻറ് ജോർജ് ചർച്ച് പാരിഷ് ഹാളിൽ -15 കുടുംബങ്ങളിൽനിന്ന് -60 പേരും ഞാറക്കൽ ഗവ. ഫിഷറീസ് സ്‌കൂളിൽ -42 കുടുംബങ്ങളിൽനിന്ന് -110 പേരുമാണുള്ളതെന്ന് കലക്ടർ കെ. മുഹമ്മദ് ൈവ. സഫീറുല്ല അറിയിച്ചു. ക്യാമ്പുകൾ സബ് കലക്ടർ, ഡെപ്യൂട്ടി കലക്ടർ, തഹസിൽദാർമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവർക്കുവേണ്ട ഭക്ഷണം, മരുന്ന്, ബെഡ്ഷീറ്റ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ആംബുലൻസിന് പുറേമ പൊലീസ്, ഡോക്ടർമാർ എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. നാവികസേനയുെടയും തീരസംരക്ഷണ സേനയുെടയും രക്ഷാപ്രവർത്തനങ്ങൾക്ക് ജില്ല ഭരണകൂടം എല്ലാസഹായവും നൽകിവരുന്നുണ്ട്. കടലിൽനിന്ന് രക്ഷപ്പെടുത്തിയ തമിഴ്നാട് സ്വദേശികളായ ആറു മത്സ്യത്തൊഴിലാളികൾ എറണാകുളം ജനറൽ ആശുപത്രിയിലും മുനമ്പത്ത് നീന്തിയെത്തിയ നാലുപേർ പറവൂർ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ വാഹനസൗകര്യം ഏർപ്പെടുത്തിനൽകും. മത്സ്യബന്ധന ഉപകരണങ്ങളടക്കം ഒാഖി ചുഴലിക്കൊടുങ്കാറ്റിൽ ജില്ലയിലുണ്ടായ നഷ്ടം കൃത്യമായി കണക്കാക്കാനായിട്ടില്ലെന്ന് കലക്ടർ അറിയിച്ചു. കടൽ കയറ്റം കുറഞ്ഞെങ്കിലും കടൽതീരത്തേക്ക് സന്ദർശകർക്കുള്ള നിയന്ത്രണം തുടരും. ശനിയാഴ്ചയും സന്ദർശകരെ തീരത്തേക്ക് അനുവദിച്ചിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.