കഞ്ചാവ് വിൽപന: ബംഗാൾ സ്വദേശികൾ അറസ്​റ്റിൽ

പിറവം: സ്കൂളിന് സമീപം കഞ്ചാവ് വിൽപനക്ക് ശ്രമിച്ച പശ്ചിമ ബംഗാൾ സ്വദേശികളെ പിറവം പൊലീസ് അറസ്്റ്റ് ചെയ്തു. സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവുവിൽപന നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിനിെടയാണ് വെള്ളിയാഴ്ച രാവിലെ 11ഒാെട പിറവം എം.കെ.എം ഹൈസ്കൂളിന് സമീപത്തുനിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാൾ മുർഷിദാബാദിൽനിന്നുള്ള ഖായിറുൽ (19 ), പരമഹളം ഷാഗേബ് നഗറിൽ മോറിറൂൽ (36 ) എന്നിവരെയാണ് പിറവം എസ്.ഐ കെ. വിജയൻ, സീനിയർ സി.പി.ഒ ബിജു ജോൺ, സി.പി.ഒമാരായ സത്യ പ്രസാദ്, രാജൻ കമലാസനൻ, പി.എൻ. പ്രതാപൻ, കെ.എ. അനിൽ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് അര കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.