കുട്ടിപൊലീസിന് പൊലീസ് വക വീട്

കൂത്താട്ടുകുളം: വീടില്ലാത്ത കുട്ടിപൊലീസിന് ജനമൈത്രി പൊലീസ് വീട് നിർമിച്ചു നൽകുന്നു. വടകര സ​െൻറ് ജോണ്‍സ് സിറിയന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ സ്റ്റുഡൻറ് പൊലീസ് കേഡറ്റിനാണ് ഇടയാറില്‍ വീട് നിർമിച്ചു നൽകുന്നത്. ഇതു സംബന്ധിച്ച് ഇടയാറില്‍ നടന്ന ചടങ്ങ് കൂത്താട്ടുകുളം മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു ജോണ്‍ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം പൊലീസ് സബ് ഇൻസ്പെക്ടര്‍ ഇ.എസ്. സാംസണ്‍, കണ്‍വീനര്‍ പി.സി. മര്‍ക്കോസ്, റോട്ടറി ക്ലബ് പ്രസിഡൻറ് ഡോ. സിജു വി. ജോസ്, കൗണ്‍സിലര്‍മാരായ തോമസ് ജോണ്‍, ഫെബിഷ് ജോര്‍ജ്, ഇലഞ്ഞി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലീലാ സുഖവാസ്, റോയി എബ്രാഹം, എസ്.ഐ. പി.എസ്. സാബു, െറസിഡൻറ്സ് അസോസിയേഷന്‍ മേഖല പ്രസിഡൻറ് ബേബി ആലുങ്കല്‍, സെക്രട്ടറി ജെയ്‌സണ്‍ മാത്യു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സി.ബി. അച്യുതന്‍, അധ്യാപകനായ ജോമോന്‍, വനിത പൊലീസ് ഓഫിസര്‍മാരായ മഞ്ജു, കെ.എസ്. നിഷ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.