കാറ്റിൽ വീട് തകർന്നു

പറവൂർ: പ്രകൃതിക്ഷോഭത്തിൽ വടക്കേക്കരയിൽ ഒരു വീടുകൂടി തകർന്നു. വാവക്കാട് കളത്തിപ്പറമ്പിൽ അനിരുദ്ധ​െൻറ ഓടിട്ട വീടാണ് ശനിയാഴ്ചയുണ്ടായ കാറ്റിൽ തകർന്നത്. അപകടസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽനിന്നുള്ള മുന്നറിയിപ്പിനെത്തുടർന്ന് കഴിഞ്ഞ ദിവസംതന്നെ ഇവിടെനിന്ന് കുടുംബം മറ്റൊരു വീട്ടിലേക്ക് മാറിയിരുന്നു. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായിരുന്നു വീട്. മേൽക്കൂരയും ഓടുകളും പൂർണമായി തകർന്നു. റവന്യൂ വകുപ്പ് അധികൃതർ സന്ദർശിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.