മാസ്​റ്റർപ്ലാൻ: പറവൂരിലെ വ്യാപാരികളും സമരത്തിലേക്ക്

പറവൂർ: നഗരസഭയുടെ അശാസ്ത്രീയ മാസ്റ്റർപ്ലാൻ പദ്ധതിക്കെതിരെ നഗരത്തിലെ വ്യാപാരികളും പ്രത്യക്ഷസമരം പ്രഖ്യാപിച്ചു. െറസിഡൻറ്സ് അസോസിയേഷൻ താലൂക്ക്‌ അപെക്സ് കൗൺസിൽ, ലെൻസ്‌ഫെഡ് തുടങ്ങിയ സംഘടനകൾക്കൊപ്പം നടത്തിവരുന്ന മാസ്റ്റർപ്ലാൻ വിരുദ്ധ പ്രചാരണങ്ങൾക്ക് ശക്തികൂട്ടാനും ഇൗമാസം ഒമ്പതിന് നടക്കുന്ന സമരപ്രഖ്യാപന കൺവെൻഷൻ വിജയിപ്പിക്കാനുമാണ് വ്യാപാരിസംഘടനയുടെ തീരുമാനം. മാസ്റ്റർപ്ലാൻ നിർദേശങ്ങളിലെ അശാസ്ത്രീയ റോഡ് വികസനം നഗരസഭ പരിധിയിലെ 90 ശതമാനം വ്യാപാരികളെയും തുടച്ചുനീക്കുമെന്ന തിരിച്ചറിവാണ് സമരമുഖത്തിറക്കിയതെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു. നഗരസഭയിലെ 29 വാർഡിലുമുള്ള മുഴുവൻ റോഡും ഇപ്പോഴുള്ളതി​െൻറ മൂന്നോ നാലോ ഇരട്ടിയായി വീതികൂട്ടാനാണ് നിർദേശിച്ചിരിക്കുന്നത്. ഇതോടെ റോഡുകൾക്ക് ഇരുവശത്തുമുള്ള കച്ചവടസ്ഥാപനങ്ങൾ ഇല്ലാതാകും. കൂടാതെ, പദ്ധതി വിഭാവനം ചെയ്യുന്ന വ്യവസായമേഖല, ഐ.ടി പാർക്ക്, മൊബിലിറ്റി ഹബ് തുടങ്ങിയവക്കുവേണ്ടി നിരവധിയാളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിയും വരും. മാസ്റ്റർപ്ലാൻ നിർദേശങ്ങളുടെ ഭാഗമായി പുതിയ കെട്ടിടങ്ങൾക്കുള്ള നിർമാണാനുമതി നഗരസഭ നിർത്തിെവച്ചിരിക്കുകയാണ്. നേരേത്ത കൊടുത്തവ പുതുക്കാനെത്തുമ്പോൾ റദ്ദുചെയ്ത് സീലടിച്ചുകൊടുക്കുകയാണ്. സമരപ്രഖ്യാപന കൺവെൻഷന് മുന്നോടിയായി വാർഡുകൾ കേന്ദ്രീകരിച്ചും മേഖല തിരിച്ചും പ്രചാരണയോഗങ്ങൾ നടത്തിവരുകയാണ്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ കൗൺസിലർമാരും യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.