ദീനദയാൽ ഉപാധ്യായ ജന്മശതാബ്​ദി

കൊച്ചി: കൊച്ചി അന്താരാഷ്്ട്ര പുസ്തകോത്സവത്തി​െൻറ ഭാഗമായി നടന്ന ഏകാത്മ മാനവദർശനം 50ാം വർഷം സെമിനാർ ഒ. രാജഗോപാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ദീനദയാൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓണററി സെക്രട്ടറി അഭയ് മഹാജൻ, സീനിയർ അംഗം വസന്ത് പണ്ഡിറ്റ്, ദീപേന്ദ്രശർമ എന്നിവർ പ്രഭാഷണം നടത്തി. കെ.ഐ.ബി.എഫ് സെക്രട്ടറി ജോബി ബാലകൃഷ്ണൻ സ്വാഗതവും കൺവീനർ ടി.കെ. പ്രഭുല്ലചന്ദ്രൻ നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന ഭാവാത്മക സ്ത്രീത്വം എന്ന സെമിനാറിൽ ഡോ. കൊച്ചുറാണി ജോസഫ്, ഡോ. ലക്ഷ്മി ശങ്കർ, അഡ്വ. ടി.പി. സിന്ധുമോൾ, സി.വി. സജിനി, അഡ്വ. ജി. മഹേശ്വരി എന്നിവർ സംബന്ധിച്ചു. ഹൈബി ഈഡൻ എം.എൽ.എ പങ്കെടുത്ത മുഖാമുഖം പരിപാടിയും സംഘടിപ്പിച്ചിരുന്നു. സെമിനാർ കൊച്ചി: അമേരിക്കയിൽ ബിസിനസ് അവസരങ്ങൾ കണ്ടെത്താം എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചായോഗം ഇന്തോ-അമേരിക്കൻ ചേംബർ ഓഫ് കോമേഴ്സ് കൊച്ചിയിൽ സംഘടിപ്പിക്കുന്നു. ഡിസംബർ അഞ്ചിന് വൈകീട്ട് അഞ്ചിന് ഹോട്ടൽ അബാദ് പ്ലാസയിലാരംഭിക്കുന്ന യോഗത്തിൽ ചെന്നൈ-യു.എസ് കോൺസുലേറ്റിലെ പ്രിൻസിപ്പൽ കമേഴ്സ്യൽ ഓഫിസർ ജെയിംസ് ഫ്ലക്കർ, ഇന്ത്യയിലെ സെലക്റ്റ്യു എസ്.എ. ഇൻവെസ്റ്റ്മ​െൻറ് ലീഡ് രാഹുൽ പത്നാഭ എന്നിവർ പങ്കെടുക്കുമെന്ന് ഇന്തോ-അമേരിക്കൻ ചേംബർ പ്രസിഡൻറ് പി. രവീന്ദ്രനാഥ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9895555427.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.