അബിക്ക്​ ജന്മനാട് വിട നൽകി

മൂവാറ്റുപുഴ/കൊച്ചി: ശബ്ദാനുകരണകല ജനകീയമാക്കിയ മൂവാറ്റുപുഴയുടെ പ്രിയ കലാകാരന് ജന്മനാട് വിട നൽകി. അബിയുടെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച രാത്രി എട്ടിന് പെരുമറ്റം സെൻട്രൽ ജുമാമസ്ജിദിൽ ഖബറടക്കി. കനത്ത മഴയിലും നൂറുകണക്കിനാളുകളാണ് മൃതദേഹം പൊതുദർശനത്തിനുെവച്ച ടൗൺ ഹാൾ ഗ്രൗണ്ടിലെത്തിയത്. എളമക്കരയിലെ അബിയുടെ വീട്ടിൽനിന്ന് വൈകീട്ട് ആറരയോടെയാണ് ജന്മനാടായ മൂവാറ്റുപുഴയിൽ മൃതദേഹം എത്തിച്ചത്. മമ്മൂട്ടി, സിദ്ദീഖ്, സ്ഫടികം ജോർജ്, സാജു കൊടിയൻ, കലാഭവൻ ഷാജോൺ, ടിനി ടോം, കോട്ടയം നസീർ, സംവിധായകൻ ലാൽജോസ്, എം.എൽ.എമാരായ എൽദോ എബ്രഹാം, എൽദോസ് കുന്നപ്പിള്ളി, ആൻറണി ജോൺ, വി.പി. സജീന്ദ്രൻ, നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ, മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ തുടങ്ങി നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. രാവിലെ 10.30 ഓടെ മോർച്ചറിയിലെ പ്രത്യേക മുറിയിൽനിന്ന് എളമക്കര എസ്.ഐ പ്രജീഷി​െൻറ നേതൃത്വത്തിൽ ബോഡി ഇൻക്വസ്റ്റ് നടത്തി. തുടർന്ന് രണ്ട് മണിയോടെയാണ് എളമക്കര- ടാഗോർ ലൈനിെല വീട്ടിലേക്ക് കൊണ്ടുപോയത്. 'അമ്മ' പ്രസിഡൻറ് ഇന്നസ​െൻറ്, കലാഭവൻ കെ.എസ്. പ്രസാദ്, രഞ്ജിനി ജോസ് തുടങ്ങിയവർ അമൃത ആശുപത്രിയിൽ എത്തി. തുടർന്ന്, മിമിക്രി മേഖലയിലെ സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരും സിനിമപ്രവർത്തകരുമടക്കം വീട് സന്ദർശിച്ചു. വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ഫഹദ് ഫാസില്‍, ജയസൂര്യ, കലാഭവന്‍ അന്‍സാര്‍ തുടങ്ങിയവർ അന്തിമോപചാരമര്‍പ്പിച്ചു. ചെന്നൈയിലായിരുന്ന മകന്‍ ഷെയ്ന്‍ നിഗവും പിന്നീട് വന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.